ലോക്ക്ഡൗണിൽ അതിജീവനം എങ്ങനെ സാധ്യമാക്കുമെന്നറിയാതെ നിൽക്കുന്നവർക്ക് പ്രത്യാശയുടെ കൈത്താങ്ങായി ഇ- ഉന്നതിയുടെ ‘സഹായി ‘ പദ്ധതി. സംരംഭകർക്കും തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും മൊത്ത വ്യാപാരികൾക്കും ഈ പ്ലാറ്റഫോമിലൂടെ വിപണികളും തൊഴിൽ സേനയേയും കണ്ടെത്താം.
ലോക്ക്ഡൗണിൽ വില്പനയില്ലാതായ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.
സംരംഭകർ ഈ പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഇവ സുതാര്യമായി സൂക്ഷിച്ച് മൊത്ത വ്യാപാരികളെ കണ്ടെത്തി ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. ഒരുകൂട്ടം സംരംഭങ്ങൾക്ക് ജി. എസ്. ടി ഇളവുകൾ, സബ്സിഡി, മറ്റ് സഹായങ്ങൾ എന്നിവ സർക്കാരിനോട് കൂട്ടമായി ആവശ്യപ്പെടാൻ ഈ പദ്ധതിയിലൂടെ കഴിയുമ്പോൾ മറ്റ് ചില വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ സാമൂഹിക സുരക്ഷിതത്വ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും.
ലളിതമായി ഓരോ സംരംഭകനും ഈ വെബ്സൈറ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്യാനാകും. കൂടുതൽ വിവരങ്ങൾക്ക് :- 9061751234, eunnathingo@gmail.com