ലോക്ക് ഡൗൺ കാലത്തു വരച്ച ചിത്രത്തിനു ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെലേക്കു സംഭാവന നൽകി കോട്ടയം നസീർ. മിമിക്രി കലാകാരൻ, അഭിനേതാവ്, ഗായകൻ എന്നീ മേഖലകളിൽ അറിയപ്പെടുന്ന കോട്ടയം നസീറിന്റെ വരയിലുള്ള താല്പര്യവും കഴിവുകളും പുറംലോകമറിഞ്ഞത് ഏതാനും വർഷങ്ങൾ മുൻപ് കൊച്ചിയിലെ ദർബാർ ആർട്ട് ഗാലറിയിൽ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചപ്പോഴായിരിന്നു. ഏറെ ജനശ്രദ്ധയും മാധ്യമ പിന്തുണയും ഇതിലൂടെ നസീറിന് ലഭിച്ചു. ഈ ലോക്ക് ഡൗൺ കാലത്തു നസീർ ദിവസേന വരകളിൽ മുഴുകകയായിരിന്നു. എല്ലാദിവസവും ഓരോ സൃഷ്ടികൾ തയാറാക്കി അടുപ്പർക്കും സുഹൃത്തുകൾക്കും അയച്ചു കൊടുക്കുമായിരിന്നു. അങ്ങനെ രണ്ടു മാസത്തിനുള്ളിൽ പിറവിയെടുത്തത് 41 മനോഹര ചിത്രങ്ങൾ. ഇതിനിടയിൽ വരച്ചെടുത്ത യേശു ദേവന്റെ അക്രലിക് ചിത്രം വിറ്റപ്പോൾ കിട്ടിയ ഒരു ലക്ഷം രൂപയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിത്വാസനിധിയെലേക്കു സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തുക കൈമാറുകയും വരച്ച ചിത്രം അദ്ദേഹത്തെ കാണിക്കുകയും ചെയ്തു ആലപ്പി ബീച്ച് ക്ലബ് ആണ് ഈ ചിത്രം വാങ്ങിയത്. ചുവപ്പു, നീല സ്ട്രോക്കുകൽക്കിടയിലൂടെ തീനാളം പോലെ ജ്വലിക്കുന്ന മുൾ കിരീടത്തിനൊപ്പം നിണമണിഞ്ഞ ക്രിസ്തുവിന്റെ ചിത്രം ദിവസ്സങ്ങൾ എടുത്താണ് നസീർ പൂർത്തിയാക്കിയത്. ചിത്രം കണ്ടു ഇഷ്ടപ്പെട്ട ക്ലബ് ഭാരവാഹികളായ മഹേഷ് കുരുവിളയും കണ്ണനും നസീറുമായി ബന്ധപ്പെട്ട് ചിത്രം വാങ്ങുകയായിരുന്നു. ഇത് ആലപ്പുഴ രൂപതക്ക് പിന്നീട് കൈമാറുമെന്ന് അവർ വ്യക്തമാക്കി.
ചിത്രകല അഭ്യസിച്ചിട്ടുള്ള നസീറിന് ഒരു കാലത്ത് ഇത് വരുമാന മാർഗമായിരുന്നു. മിമിക്രി, അഭിനയ വേദികളിൽ സജീവമാകുന്നതിനു മുൻപ് സ്വദേശമായ കറുകച്ചാലിലെ അറിയപ്പെടുന്ന ഒരു ആര്ടിസ്റ് ആയിരിന്നു നസീർ . അക്കാലത്ത് അവിടുത്തെ ചുവരെഴെത്തുകളിലും ബാന്നറുകളിലും ഷട്ടറുകളിലും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവങ്ങൾ സ്ഥിരമായി പതിയുമായിരിന്നു. സ്റ്റേജ് പ്രോഗ്രാമ്മുകളുടെയും സിനിമകളുടെയും തിരക്കുകളിൽ കുറെകാലത്തേക്കു ബ്രഷ് എടുത്തിരുന്നിലെങ്കിലും സമയം കിട്ടുമ്പോഴല്ലാം വരകളിലൂടെ മികച്ച കലാസൃഷ്ടികൾ പുറത്തുകൊണ്ടുവരാൻ നസീറിന് സാധിക്കുന്നത് കലയോടുള്ള പൂർണ അർപ്പണ മനോഭാവം ഉള്ളത് കൊണ്ട് മാത്രമാണ്.