കറുകുറ്റിയിലെ ആഡ്-ലക്സ് കൺവെൻഷൻ സെൻറ്റർ, 200 കിടക്കകളും മറ്റു സജ്ജീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഫസ്റ്റ് ലൈൻ ട്രീട്മെൻറ്റ് സെൻറ്റർ ആയി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. മന്ത്രി വി എസ് സുനിൽകുമാറും സ്ഥലം എം എൽ എ മാരായ റോജി ജോണും അൻവർ സാദത്തും പുരോഗതികൾ വിലയിരുത്തി. ഒരേസമയം 125 പുരുഷന്മാർക്കും 75 സ്ത്രീകൾക്കും ചികിത്സ ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയതും ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും മറ്റു ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ ഇല്ലാത്തവരെയുമാണ് ഇവിടെ ചികിൽസിക്കുക. എം എൽ എ മാരുടെ അഭ്യർത്ഥനമാനിച്ചു അജ്മൽബിസ്മി ഗ്രൂപ്പ് 58 ഇഞ്ചിന്റെ 2 ടി വി കൾ ഈ കേന്ദ്രത്തിലേക്ക് സംഭാവനയായി നൽകി. ഇവിടെ 60,000 അടി സ്ഥലത്താണ് കോവിഡ് ആശുപത്രി പൂർണ്ണമായും സൗജന്യമായി ഒരുക്കിയിരിക്കുന്നത്. ആവശ്യം വന്നാൽ കാർപാർക്കിങ് ഏരിയ ഉൾപ്പെടുന്ന പുറത്തെ ഒന്നരലക്ഷം ചതുരസ്ത്ര അടി സ്ഥലം കൂടി വിട്ടു നൽകാൻ തയാറാണന്ന് ആഡ്-ലക്സ് കൺവെൻഷൻ സെന്റർ ഉടമകൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ചാർട്ടേർഡ് വിമാനങ്ങളിലും ഒരു വന്ദേ ഭാരത് വിമാനത്തിലും കൊച്ചിയിൽ 1500 നു മുകളിൽ പ്രവാസികൾ വന്നുചേരുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിൽ അങ്കമാലിയിലെ ആഡ്-ലക്സ് കൺവെൻഷൻ സെൻറ്റർലെ പുതിയ ക്രമീകരണങ്ങൾ അധികൃതർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.