ഉപയോഗശൂന്യമായ മാസ്കുകൾ അണുവിമുക്തമാകാൻ ‘ബിൻ 19’ ഓട്ടോമാറ്റിക് സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈൽ സൊല്യൂഷൻ എന്ന സഥാപനമാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. തിരുവനതപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്. മാസ്കുകൾ യന്ത്രത്തിൽ നിക്ഷേപിക്കുന്നവർക് ഈ യന്ത്രത്തിൽ സ്പർശിക്കാതെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച ശുദ്ധീകരിക്കാനുള്ള സംവിധാനവും ‘ബിൻ 19’ ൽ ഉണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചത്.
ഇനി മാസ്കുകൾ അണുവിമുക്തമാകാം ‘ബിൻ 19’ സഹായത്തോടെ
261
previous post