133
കടല് ഷെല്ലുകളിൽ വിരിഞ്ഞ ഒരു ധോണി ചിത്രം
കടലില് നിന്നും പുഴയില് നിന്നുമൊക്കെ കിട്ടുന്ന വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ശംഖ്കളും കക്കകളും കല്ലുമ്മക്കായ തോടുകളും കൊണ്ട് ആറടി വലിപ്പമുള്ള ധോണി ചിത്രം. പ്രമുഖ കലാകാരൻ ആർട്ടിസ്റ്റ് ഡാ വിഞ്ചി സുരേഷ് ആണ് ഈ കലാ സൃഷിടിക്കു പിന്നിൽ. “വ്യത്യസ്ത മീഡിയങ്ങളില് നൂറു ചിത്ര- ശില്പങ്ങള് തീര്ക്കാനുള്ള കണ്ടെത്തലുകളില് അറുപത്തിമൂന്നാമത്തെ ചിത്രമായാണ് ഈയിടെ വിരമിച്ച മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് മഹേന്ദ്ര സിങ്ങ് ധോണിയെ തെരെഞ്ഞെടുക്കുന്നത് അഞ്ചു മണിക്കൂര് സമയമെടുത്താണ് ചിത്രം നിർമ്മിച്ചത്” അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിനു മുൻപ് ഒരുക്കിയ പല ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.