274
കളക്ടറേറ്റിൽ എത്തുന്നവർക്ക് കാലുകൾ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം പ്രവർത്തന സജ്ജമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടത്തല കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിലെ ഇന്നോവേഷൻ കൗൺസിൽ ആണ് കാലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കൈ കഴുകൽ സംവിധാനം തയ്യാറാക്കിയത്.
ഇതിൽ സോപ്പും വെള്ളവും കാലുകൾ ഉപയോഗിച്ച് പെഡലുകൾ വഴി ഉപയോഗിക്കാൻ കഴിയും.
കളക്ടറേറ്റിന് പുറമെ കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജനറൽ ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പട്ടിമറ്റം കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിലും ഇവ സ്ഥാപിക്കും.