കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ജില്ലയായി എറണാകുളം. റെവന്യൂ റിക്കവറി ഇനത്തിൽ 172.49 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ല പിരിച്ചെടുത്തത്. അതിൽ 115.99 കോടി രൂപ റെവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാൻഡ് റെവന്യൂ ഇനത്തിലുമാണ് നേടിയത്.
കോവിഡ് 19ന്റെ വ്യാപനത്തിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ജില്ല കൈവരിച്ച ഈ നേട്ടം ഏവരിലും സന്തോഷം ജനിപ്പിക്കുന്നു.
റെവന്യൂ റിക്കവറി ഇനത്തിൽ ലക്ഷ്യം വെച്ചതിൽ 60% പിരിച്ചെടുക്കാൻ എറണാകുളത്തിന് സാധിച്ചു.
റെവന്യൂ റിക്കവറി വിഭാഗത്തിൽ ലക്ഷ്യത്തിന്റെ 90 ശതമാനമായ 28.69 കോടി രൂപ കുന്നത്തുനാട് പഞ്ചായത്ത് പിരിച്ചെടുത്തത്.
ലാൻഡ് റെവന്യൂ ഇനത്തിൽ കണയന്നൂർ താലൂക്ക് ആണ് ഏറ്റവുമധികം തുക പിരിച്ചെടുത്തത്, 20.09 കോടി രൂപ. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ 13.82 കോടി രൂപയും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് 19.83 കോടി രൂപയും റെവന്യൂ റിക്കവറി ഇനത്തിൽ പിരിച്ചെടുത്തു.