202
കാലവർഷത്തെ നേരിടാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമായി. കളക്ടറേറ്റിലെ ജില്ലാ കൺട്രോൾ റൂമിനു പുറമെ 82 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റിയിലും 7 താലൂക്ക് ഓഫീസുകളിലും കൊച്ചി കോർപറേഷൻ ഓഫീസിലും ഉൾപ്പടെ 104 കൺട്രോൾ റൂമുകൾ ജില്ലയിൽ പ്രവർത്തിക്കും. കൺട്രോൾ റൂമുകളിൽ അറിയിക്കുന്ന വിവരങ്ങൾ താലൂക്ക് ഓഫീസിലെ കൺട്രോൾ റൂം വഴി ജില്ലാ കൺട്രോൾ റൂമുകളിൽ അറിയിക്കപ്പെടും. ദുരന്ത സാധ്യത മേഖലകളിൽ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിക്കുന്നു. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ അടിയന്തര ആവശ്യങ്ങൾക് ബോട്ടുകൾ, ക്രയിനുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിങ്ങനെയുള്ള ആവശ്യ സേവനങ്ങളും വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.