276
മോഹൻലാലിൻ്റെ ഒരു വലിയ ആരാധകനാണ് പ്രമുഖ ചിത്രകാരനായ സുരേഷ് ഡാവിഞ്ചി. ഇതിനോടകം അറുപതിലേറെ മോഹൻലാൽ ചിത്രങ്ങൾ അദ്ദേഹം വരച്ചു കഴിഞ്ഞു. കൊറോണ സുരക്ഷാ ബോധവല്കരണത്തിന്റെ ഭാഗമായി സാമൂഹ്യ ക്ഷേമ വകുപ്പും കേരള കാർട്ടൂൺ അക്കാദമിയുമായി കൈകോർത്തുകൊണ്ടു മോഹൻലാലിൻറെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി കൊണ്ട് മതിലുകളിലാണ് ഈ ,മനോഹരസൃഷ്ടികൾ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ അടുക്കളയിയിൽ നിന്ന് ചീട്ടം കലവും നിരത്തി മോഹൻലാൽ രൂപം ഉണ്ടാക്കി ഡാവിഞ്ചി അത്ഭുതം തീർത്തിട്ടുണ്ട്.
കേരള കാർട്ടൂൺ അക്കാദമി ജോയിൻ്റ് സെക്രട്ടറിയാണ് സുരേഷ് ഡാവിഞ്ചി. സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേർന്ന് കാർട്ടൂൺ അക്കാദമി ഒരുക്കുന്ന കൊറോണ സുരക്ഷാ ബോധവത്ക്കരണ മതിൽ കാർട്ടൂണ്ണുകൾ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.