ക്ഷണിച്ചു വരുത്തരുത് …..അകറ്റി നിർത്താം SMS ലൂടെ..
സംസ്ഥാനത്ത് കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ കൂടുതൽ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നു എന്നത് രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. ശുചിത്വം പാലിച്ചും മാസ്ക് ധരിച്ചും കൃത്യമായി സാമൂഹിക കാലത്തെ പാലിച്ചും കൊറോണയെ നമുക്ക് അകറ്റി നിർത്താം.
ക്വാറന്റൈനിലിൽ കഴിയുന്നവർ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും രക്ഷയെ കരുതിയും നാടിന്റെ രക്ഷയെ കരുതിയും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.