കൊച്ചി : നാടകപ്രവർത്തകരുടെ ക്ഷേമത്തിന് സജീവപരിഗണനനൽകണമെന്ന് ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വെബ്ബിനാറിൽ സാംസ്കാരികപ്രമുഖർ നിർദേശിച്ചു.നാടകകലാകാരന്മാരുടെ അതിജീവനത്തിനു ഉപകരിക്കുന്ന ചെറിയ നാടകങ്ങൾ ഉണ്ടാവണം,കൂടാതെ നാടക എഴുത്തുകൾ സജീവമാകണം എങ്കിൽ മാത്രമേ സർഗാത്മകതയുടെ പുതിയ പുലരികൾ ഉണ്ടാകുകയുള്ളൂവെന്ന്കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.
വലിയ നാടകാവതരണം ഈ കാലഘട്ടത്തിൽ സാധ്യമാകണമെന്നില്ല,അധിക സാമ്പത്തികവും കണ്ടെത്തുവാൻ കഴിയില്ല.എന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റര് ഡയറക്ടർ ഫാ.റോബി കണ്ണൻചിറ സി എം ഐ ,വെബ്ബിനാർ അവതരിപ്പിച്ചു. നാടകസംവിധായകനും രചയിതാവുമായ ടി .എം.എബ്രഹാം മോഡറേറ്ററായി .
പ്രൊഫ.ചന്ദ്രദാസൻ, കെ .സി.ബി.സി .മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ.എബ്രഹാം ഇരിമ്പിനിക്കൽ ,കോട്ടയം രമേഷ് ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ,പ്രശാന്ത് നാരായണൻ,പ്രൊഫ .ലിസി മാത്യു ,ഡോ. വള്ളിക്കാവ് മോഹൻദാസ്,പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ.ജോയൽ പണ്ടാരപ്പറമ്പിൽ ,രാജ്മോഹൻ നീലീശ്വരം, ജോൺ റ്റി .വേക്കൻ ,മീനമ്പലംസന്തോഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
നാടകപ്രവർത്തകരുടെ ക്ഷേമത്തിന് സജീവ പരിഗണന നൽകണം: വെബിനാർ
211
previous post