253
എറണാകുളം ജില്ലയിലേക്ക് എത്തുന്ന വിദേശികൾക്കും അന്യ സംസ്ഥാനത്തുനിന്നെത്തുന്നവർക്കുമായി ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ജില്ലയിലെ ക്വാറന്റീൻ കേന്ദ്രങ്ങൾ 10 ആയി.
ജില്ലയിലെ
ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്തത്.
മുൻപ്
രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റൽ പാലിശേരി, എസ് സി എം എസ് ഹോസ്റ്റൽ, മുട്ടം, രാജഗിരി ഹോസ്റ്റൽ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ ക്വാറന്റീൻ കേന്ദ്രങ്ങളായി ഭരണകൂടം ഏറ്റെടുത്തിരുന്നു.