207
കോവിഡ് 19 എന്ന മഹാമാരിയ്ക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ തുടങ്ങിയ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി ടേബിൾ സ്റ്റാൻഡുകൾ നിർമ്മിച്ച് നൽകി സാമൂഹ്യ സുരക്ഷാ മിഷൻ ഒരു ചുവടുകൂടി മുന്നോട്ടു വെച്ചിരിക്കുകയാണ്.
എസ്. എം. എസ് അഥവാ സോപ്പ്, മാസ്ക്, സാമൂഹിക അകലം (സോഷ്യൽ ഡിസ്റ്റൻസിങ് ) എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ടേബിൾ സ്റ്റാൻഡുകൾ നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് 19 നെ ചെറുക്കാനുള്ള സുരക്ഷാ മുൻകരുതൽ ചിത്രങ്ങൾ സഹിതം സ്റ്റാൻഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി നിർമ്മിച്ച സ്റ്റാൻഡുകൾ ജില്ലയിലെ എല്ലാ ഓഫീസുകളിലും വിതരണം ചെയ്തു.