209
രോഗികൾക്ക് ആശ്വാസമേകാൻ ‘ജീവദാൻ’ പദ്ധതിയുമായി ലിസ്സി ആശുപത്രിയും സഹൃദയയും
ലോക്ക്ഡൗൺ കാലത്ത് നിർധനരായ രോഗികൾക്ക് കൈത്താങ്ങാകുകയാണ് ലിസ്സി ആശുപത്രിയും സഹൃദയ വെൽഫെയർ സർവീസും ചേർന്ന് നടത്തുന്ന ‘ജീവദാൻ പദ്ധതി’. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലുള്ള 2000 ത്തോളം കിടപ്പു രോഗികൾക്കാണ് ജീവദാൻ വഴി മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നത്. മന്ത്രി വി എസ് സുനിൽകുമാറാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ലിസ്സി ആശുപത്രിയുടെ സഹായത്തോടെ നിർധനരായ രോഗികൾക്ക് ജാതിമത ഭേദമന്യേ വീടുകളിൽ മരുന്ന് എത്തിച്ചു നൽകുകയാണ് പദ്ധതിയിലൂടെ.