കൊറോണ വൈറസിന് എതിരായുള്ള പോരാട്ടത്തിൽ കുറഞ്ഞചിലവിൽ വെന്റിലേറ്റർ മാതൃക ( അമൃത വെന്റിലേറ്റർ) യുമായി അമൃത വിശ്വവിദ്യാപീഠം. അമൃതപുരി ക്യാമ്പസിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ സ്റ്റാഫ് അംഗങ്ങൾ എം.എസ് അഖിൽ, കെ ആർ ശ്രീഭരത്, ഡോക്ടർ മഞ്ജുള നായർ എന്നിവരാണ് കുറഞ്ഞചിലവിൽ വെന്റിലേറ്റർ മാതൃക രൂപപ്പെടുത്തിയത്.
ഈ വെന്റിലേറ്റർ നിർമ്മിക്കാൻ 10,000 രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ.
ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയതോതിൽ എവിടെയും നിർമ്മിക്കാൻ സാധിക്കും. കൊച്ചി അമൃത സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ ഗവേഷകരും അമൃത ആശുപത്രിയിലെ ഡോക്ടർമാരും പ്രൊഫസർമാരും അടങ്ങുന്ന സംഘം നാനോ ടെക്നോളജി അധിഷ്ഠിത ഫിൽറ്റർ വികസിപ്പിച്ചിട്ടുണ്ട്. വൈറസുകളിൽ നിന്നും മറ്റ് ദോഷകരമായ ബാക്ടീരിയകളിൽ നിന്നുമുള്ള സംരക്ഷണത്തിന് ഇത് സഹായകമാകും എന്നാണ് അവകാശപ്പെടുന്നത്.
നിലവിലുള്ള മാസ്കുകൾ നാനോ മെറ്റീരിയലുകൾ ഉപയോഗിച്ച് പരിഷ്കരിച്ച അമൃത നാനോ മാസ്കും രൂപപ്പെടുത്തി. മൂന്നു രൂപ മുതൽ 5 വരെ നിരക്കിൽ ഇത് നിർമിക്കാനാകും