സഞ്ചരിക്കുന്ന ക്ലിനിക്കെത്തും പടിവാതിൽക്കൽ, സേവനം നൽകി വിപിഎസ് ലേക് ഷോർ
by admin
written by admin
211
കോവിഡ് 19 പശ്ചാത്തലത്തിൽ ആശുപത്രിയിൽ എത്താൻ സാധിക്കാത്ത വരുടെ അടുത്തേക്ക് സഞ്ചരിക്കുന്ന ക്ലിനിക് മായി വി പി എസ് ലേക് ഷോർ ആശുപത്രി. ഡോക്ടർ സഹിതമാണ് ക്ലിനിക് എത്തുക അത്യാവശ്യ മരുന്നുകളും സാധനങ്ങളും സൗജന്യമാണ്. പനങ്ങാട് പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ കെ ശ്യാമിന്റെ ആരോഗ്യ പരിശോധന നടത്തിയാണ് ക്ലിനിക് തുടങ്ങിയത്. ഇന്നലെ കുമ്പളം,മാടവന, പനങ്ങാട് എന്നിവിടങ്ങളിലായിരുന്നു സേവനം. മരട്,കുണ്ടന്നൂർ, പനങ്ങാട്, കുമ്പളം, മാടവന, നെല്ലൂർ, ചാത്തമ്മ, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ലിനിക്കിന്റെ സേവനം ലഭിക്കുക. സേവനത്തിനായി വിളിക്കുക:- 9961640000