സര്ഗ്ഗസന്ധ്യകള് അസ്തമിക്കുന്നുവോ; ചവറ കൾച്ചറൽ സെന്റർ വെബിനാര്‍ സംഘടിപ്പിക്കുന്നു
(മെയ് 26, ചൊവ്വ 3.30 PM)
കൊച്ചി : പകരം വയ്ക്കാന്‍ പറ്റാത്ത സര്‍ഗ്ഗചേതനയുടെ ഉറവിടങ്ങളാണ് നാടന്‍ കലാകാരന്മാരും നൃത്ത കലാകാരന്മാരും, ഈ കോവിഡ് കാലഘട്ടത്തില്‍ അതിജീവനത്തിന്റെ വഴികള്‍ തേടുമ്പോള്‍ തന്നെ അവര്‍ക്കുമാത്രം നല്കുവാന് കഴിയുന്ന സര്‍ഗ്ഗസംഭാവനകള്‍ നമ്മുടെ സന്ധ്യകളില്‍ നിന്നും അന്യമായിക്കൂടാ. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ സര്ഗ്ഗസന്ധ്യകള് അസ്തമിക്കുന്നുവോ, 2020 മെയ് 26, ചൊവ്വ 3.30 PMന് ചര്‍ച്ച ചെയ്യുന്നു. കേരള ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന്, കലാമണ്ഡലം സരസ്വതി ടീച്ചര്‍, ധരണി ചെയര്‍പേഴ്സണ്‍ ശ്യാമള സുരേന്ദ്രന്, സത്യാജ്ഞലി അക്കാഡമി ഓഫ് കുച്ചിപ്പുടി ഫൗണ്ടര്‍ അനുപമ മോഹന്‍, നര്‍ത്തകി ദീപ സാജു ഡല്‍ഹി, ചവിട്ടുനാടക കലാകാരന് അലക്സ് താളൂപ്പാടത്ത്, മുടിയേറ്റ് കലാകാരി ഡോ. ബിന്ദു പാഴൂര്‍, കലാമണ്ഡലം പ്രഭാകരന്, മാപ്പിളപ്പാട്ട്- ദഫ്മുട്ട് കലാകാരന് അസീസ് തായിനേരി, ഹദൂസ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍ കോട്ടയം ഡയറക്ടര്‍ ഫാ. ജെയിംസ് പൊങ്ങനായില്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സൂം ആപ്പില്‍ താഴെ പറയുന്ന ഐഡിയും പാസ് വേഡും വഴി (മീറ്റിംഗ്് ഐഡി : 869 3413 1903, പാസ് വേഡ്: Chavara004) വെബിനാറില്‍ പങ്കെടുക്കാമെന്ന് ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു