222
വീടുകളിലിരിക്കുന്ന സ്ത്രീകൾളുടെ മാനസിക പ്രശ്നങ്ങൾ കുടുംബശ്രീ ഹെല്പ് ലൈൻ നമ്പർ വഴി ഇനി പങ്കുവയ്ക്കാം. അതുവഴി സമ്മർദങ്ങൾ കുറച്ച് മനസിന് ആശ്വാസം തേടുകയും ചെയ്യാം. കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്കാണ് ‘സമ്മർദ്ദപ്പെട്ടി’ എന്ന ആശയം നടപ്പിലാകുന്നത്. ലോക്ക്ഡൗൺ മൂലം വീടുകളിലടച്ചിരിക്കേണ്ടിവന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അനാവശ്യമായി നമ്മുടെ മനസിനെ അസ്വസ്ഥമാക്കുന്ന ഏത് വികാര വിചാരങ്ങളെയും 8594034255 നമ്പറിൽ വിളിച്ചറിയിക്കാം. പല കാരണങ്ങളാൽ നിങളുടെ മനസിനെ വല്ലാതെ അസ്വസ്ഥമാകുന്ന ദേഷ്യം, ഭയം, സങ്കടം, വെറുപ്പ്, തുടങ്ങിയ എന്ത് അസവസ്ഥകളും നമ്പറിലേക് വാട്സപ് ചെയാം.