കോവിഡ് 19 വൈറസ് ബാധ കേരളത്തിലെ എല്ലാ മേഖലകളെയും തളർത്തിയപ്പോൾ മേഖലയിലും വൻ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിനോദസഞ്ചാരം, വ്യവസായം, വിവരസാങ്കേതികം, തുടങ്ങി ഒട്ടുമിക്ക എല്ലാമേഖലകളും കൊറോണ വൈറസ് മൂലം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റിന്റെ കാര്യം നോക്കുകയാണെങ്കിൽ കേരളത്തിലെ തന്നെ നഷ്ടം 300 കോടി കവിഞ്ഞു. ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്റെ കണക്കനുസരിച്ച്, പ്രതിവർഷം 1, 000 കോടി രൂപയുടെ ബിസിനസ്സാണ് മേഖലയിൽ കേരളത്തിൽ മാത്രം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിലപാടുകൾ കടുപ്പിച്ചതോടെ മുൻകൂർ ബുക്ക് ചെയ്തിരുന്ന ഇവന്റുകളെല്ലാം റദ്ദാക്കേണ്ടിവന്നു. ഇതോടെ ഇവന്റ് മാനേജ്മെന്റ് രംഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തി.
കേരളത്തിൽ മാത്രം ഏകദേശം അര ലക്ഷം പേർക്ക് നേരിട്ടും, അനുബന്ധ തൊഴിൽ മേഖലയിൽ ഒരു ലക്ഷത്തിലധികം പേർക്കും തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവന്റ് മാനേജ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫ്ലവർ മർച്ചന്റ്സ്, ലൈറ്റ് ആൻഡ് സൗണ്ടസ് , തുടങ്ങിയ ചെറുകിട സ്ഥാപനങ്ങളുടെ വരുമാനവും നിലച്ചു. ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും പ്രവർത്തനം അവസാനിപ്പിച്ചു. വരുമാനം ഇല്ലാതായതോടെ കെട്ടിടവാടക, ജീവനക്കാരുടെ ശമ്പളം, ബാങ്ക് ലോൺ അടക്കമുള്ള മറ്റു ബാധ്യതകൾ എന്നിവയ്ക്ക് പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണിവർ. കൊറോണ വൈറസ് പടർത്തുന്ന ആശങ്കകൾക്ക് പുറമെ കടുത്ത നഷ്ടം നേരിടേണ്ടിവരുന്നതിനെകുറിച്ചുള്ള ആശങ്കകളും ഇവന്റ് മാനേജ്മെന്റ് മേഖലയിലുള്ളവരെ വലയ്ക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുക ഏറെ പ്രയാസമായിരിക്കും ഇവർക്ക്.
The corona virus crisis has plagued the event management sector
The event management was trapped when the Kovid 19 virus paralyzed all areas of Kerala. Tourism, industry, information technology, and many other industries are facing a major economic crisis due to the coronavirus. In the case of event management, the loss in Kerala itself crossed Rs 300 crore. According to the Event Management Association, the industry alone accounts for Rs 1, 000 crore a year in Kerala alone. The government’s stance on Covid’s defense has forced it to cancel all previously booked events. With this, the event management scenario escalated into a severe financial crisis and job losses.
It is estimated that over 45,000 people lost their jobs directly in Kerala alone. Revenue from small firms, such as florists, sound and lighting companies that work with event management, also fell. Hotels and convention centers shut down. With the loss of revenues, they are struggling to find money for building repairs, employee salaries and other liabilities, including bank loans. In addition to concerns about coronavirus outbreaks, concerns about the potential for severe losses are also pushing those in the event management field. If this situation continues, it will be very difficult for them to recover from the severe financial crisis