സന്നദ്ധ സേനയിലെ അംഗങ്ങൾക്ക് ഓൺലൈൻ പരിശീലനം
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സന്നദ്ധ സേനയിലെ അംഗങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ പരിശീലനം നൽകി വരുന്നു.
സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, എത്ര വലിയ തോതിൽ സംഭവിച്ചാലും, എപ്പോൾ വേണ്ണേമെങ്കിലും മുന്നോട്ടുവരാന്‍ തയ്യാറായിട്ടുളളവരെ എല്ലാം ഒരു കുടകീഴിൽ അണിനിരത്തി വിദഗ്ധ ഉപദേശവും പരിശീലനവും സംഘിടിപ്പിക്കുന്ന സർക്കാർ സംവിധാനമാണ് ഈ അടുത്തകാലത്തു രൂപം കൊണ്ട സംസ്ഥാന സാമൂഹ്യ സന്നദ്ധ സേന. സേനയിലെ അംഗങ്ങള്‍ക്ക്, നൂറ് പേര്‍ക്ക് ഒരു സന്നദ്ധപ്രവര്ത്തകന് എന്ന കണക്കിലാണ് പരിശീലനം നല്‍കുന്നത്. 16-65 പ്രായത്തിലുളളവരാണ് സേനയിലെ അംഗങ്ങള്‍. ഇവരുടെ വിദ്യാഭ്യാസമോ-ശാരീരികക്ഷമതയോ സേനയില്‍ അംഗമാകുന്നതിന് തടസ്സമല്ല. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സേന അംഗങ്ങൾ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളില്‍ നിന്നും അവർക്കു പരിശീലനം ലഭിക്കും. പൊലീസ്, അഗ്നിശമനസേന, ദുരന്തനിവാരണസേന, വനംവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി 700ലധികം പരിശീലകരാണ് പരിശീലനം നല്‍കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതി-കാലാവസ്ഥാ വ്യതിയാനവും ആരോഗ്യമേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം പെട്ടെന്ന് സംഭവിക്കുന്നതിനാല്‍ തല്‍സമയം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഒരു സംഘത്തെ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധസേന വിഭാഗം രൂപീകരിക്കുന്നത്. കേരളത്തിന്റെ ദുരന്ത നിവാരണ സേനയ്ക്കു കൂട്ടായി ഒരു കൂട്ടം സന്നദ്ധരെ ആവശ്യമാണ്. ശ്രീ അമിത് മീണ ഐ.എ.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സേനയില്‍ 3,56,186 സന്നദ്ധ പ്രവർത്തകരാണ് അടങ്ങുന്നത്.
ഇപ്പോൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇവരിലേക്ക് കൂടുതൽ അറിവും പരിശീലനവും നൽകാനായി ഓൺലൈൻ പരിശീലനം സന്നദ്ധ സേന വെബ്സൈറ്റിലൂടെ നൽകാനാണ് ഉദ്ദേശം. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.ഡി കാർഡുകൾ നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കൂ http://www.sannadhasena.kerala.gov.in/