സേവനങ്ങൾ പുനരാരംഭിക്കാൻ തയാറെടുത്തു കൊച്ചി മെട്രോ
രാജ്യത്തെ പ്രമുഖ മെട്രോപോളിറ്റിൻ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയെ കൈപിടിച്ചുയർത്തിയതിൽ പ്രധാന പങ്കു വഹിച്ച കൊച്ചിയിലെ മെട്രോ റെയിൽ സർവീസ് നിശ്ചലമായിട്ടു ഇപ്പോൾ കൃത്യം 4 മാസം കഴിഞ്ഞിരിക്കുന്നു. മാർച്ച് 20 നാണു ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചു കൊണ്ട് കൊച്ചി മെട്രോ താത്കാലികമായി സർവീസുകൾ അവസാനിപ്പിച്ചത്.
നഗരത്തിലെ ഏക അതിവേഗ യാത്ര മാർഗങ്ങളിൽ ഒന്നായിരുന്ന മെട്രോ റെയിൽ സർവീസ് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ലോക്ക്ഡഡൗൺ ന് മുമ്പ്, കൊച്ചി മെട്രോയിൽ ആലുവയ്ക്കും തൈക്കൂടത്തിനും ഇടയിൽ ശരാശരി 60,000 മുതൽ 65,000 വരെ പ്രതിദിന യാത്രക്കാർ ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ തൈക്കൂടത്തിനും പേട്ടയ്ക്കും ഇടയിലുള്ള റെയിൽ നിർമാണം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം ഉദ്ഘാടനം മാറ്റിവച്ചു. ഇപ്പോൾ റോഡുകളിൽ യാത്ര ബസുകളുടെ എണ്ണം കുറവായതിനാൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നത് പൊതുജനങ്ങൾക്ക് സഹായകമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
നഷ്ടം നേരിടുന്ന കൊച്ചി മെട്രോയുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കുടുംബശ്രീ തൊഴിലാളികൾ ഉൾപ്പെടെ 1200 ഓളം ജീവനക്കാരുടെ ശമ്പള ബാധ്യതയും റെയിൽ പാതയുപ്പെടെ 25 ട്രെയിനുകളുടെ പരിപാലനവും, ദിനംപ്രതി സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഏറ്റവും സുരക്ഷിതവുമായ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് എഴുതിയ കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതിനും കോൺടാക്റ്റ്ലെസ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും കെഎംആർഎൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സ്മാർട്ട് ടിക്കറ്റിനായി കൊച്ചി വൺ കാർഡ് ഉപയോഗിക്കാം.
സേവനങ്ങൾ പൂർണമായും നിലച്ചതിനാൽ ടിക്കറ്റുകളിൽ നിന്നും വാടകയിൽ നിന്നുമുള്ള വരുമാനം നിലച്ചു. ഫ്രഞ്ച് വികസന ഏജൻസി, കാനറ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് എന്നിവയിൽ നിന്ന് ആദ്യ ഘട്ട നിർമാണത്തിനായി എടുത്ത 5,687 കോടി രൂപ വായ്പ തിരിച്ചടച്ചതിൽ ആശങ്കയുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ പ്രതിദിനം 25 ലക്ഷം രൂപ ആവശ്യമാണ്. പകർച്ചവ്യാധിയുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ആറു മാസത്തെ കാലതാമസം തേടിയിരിക്കുകയാണിപ്പോൾ.
Kochi metro keen to resume services
The Kochi Metro Rail services which played a significant role in putting Kochi into the list of emerging cities in the country. Sadly, today the city’s life line has rolled down for more than 4 months now. It was one of the city’s easiest and fastest modes of transportation and many people depended on it for their daily commute. Prior to lockdown, Kochi Metro had average 60,000 to 65,000 commuters daily between Aluva and Thaikkudam. Now the rail construction between Thaikkudam and Pettah has been completed and inauguration was postponed due to Covid crisis. Currently the number of buses playing on roads have decreased drastically due to the high maintenance cost of it. At this juncture, many believes that resuming metro services would be helpful for general public and would help Kochilities to return into normality
The state government had written to the Centre seeking permission to resume services of Kochi Metro, which is currently reeling under losses.The salaries of around 1200 employees including Kudumbashree workers became a big liability now. Also the maintenance cost of rail tracks and 25 trains further increases the size of financial burden.
In a letter written to the Centre, the state government mentioned that all facilities for a safe and secure journey have been arranged. KMRL has arranged facilities to check body temperature of the commuters and to disperse contactless tickets. Also passengers could make use of smart ticket Kochi one Card.
As services were halted, the income from tickets and space rentals have stopped. Now the worry is on the repayment of a loan of Rs 5,687 crore taken for the first phase construction from French Development Agency, Canara bank and Ernakulam district cooperative bank. It needs Rs 25 lakh daily to repay the loans. They have sought a relaxation for six months in the wake of the pandemic and continuing lockdown.