നൂറു കറുത്ത കല്ലുകൾ’ വ്യത്യസ്തമായ ഒരു ഓൺലൈൻ ചിത്രപ്രദർശനം
എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ കലാ അധ്യാപകനായ ആർ കെ ചന്ദ്രബാബു ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ ഓൺലൈൻ ചിത്രപ്രദർശനം നൽകുന്നത് സമൂഹത്തിനു മാറ്റത്തിന്റേതായ ഒരു സന്ദേശമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ‘100 കറുത്ത കല്ലുകൾ’ എന്ന പേരിൽ 100 ദിവസത്തെ ചിത്ര പ്രദർശനം അദ്ദേഹം ആരംഭിച്ചിരിച്ചത്. ഈ സമയവും കടന്നു പോകുമെന്ന് പ്രചോദനാല്മകമായ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ ഇത്തരം കലാ സൃഷിടികളിലൂടെ സാധിക്കുന്നുടെന്നും അദ്ദേഹം പറയുന്നു.ഓരോ ദിവസവും ഓരോ ചിത്ര പ്രദർശനം എന്ന രീതിയായാണ് അദ്ദേഹം അവലംബിക്കുന്നത്. മുൻപ് പ്രശസ്തമായ പല വേദികളിലും ചിത്രപ്രദർശനങ്ങൾ ഒരുക്കിയിട്ടുള്ള ശ്രീ ചന്ദ്രബാബു കോവിഡ് 19 പ്രതിസന്ധികളെ തുടർന്നാണ് ഓൺലൈൻ വേദി തിരഞ്ഞടുത്തിരിക്കുന്നത്. പ്രദർശനം ജോണ് ഫെർണാണ്ടസ് എം എൽ എ ഉത്ഘാടനം ചെയ്തു.