നാവിക സേനയും എറണാകുളം പ്രസ് ക്ലബും സംയുക്തമായി ഇടപ്പള്ളി ലുലുമാളിൽ സംഘടിപ്പിച്ച ദേശിയ മിലിറ്ററി ഫോട്ടോ പ്രദർശനം സമാപിച്ചു. ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ് മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. രണ്ട് ദിവസത്തെ പ്രദർശനത്തിന്റെ ഉൽഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. പൊതുജനങ്ങളിലേക്ക് സേനയുടെ പ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ എത്തിക്കുന്നതിനാണ് നഗരത്തിൽ ഏറ്റവുമധികം പേർ ഷോപ്പിങ്ങിനും മറ്റുമായി എത്താറുള്ള ലുലുമാളിൽ പ്രദർശനം ഒരുക്കിയത്. സമാപന ചടങ്ങിൽ നേവിയുടെ ബാൻഡ് മേളവും ഉണ്ടായിരുന്നു.
ദി ഹിന്ദു ഫോട്ടോഗ്രാഫർ ഇമ്മാനുവേൽ കാർബാരി സതേൺ നേവൽ കമാൻഡ് അവാർഡിന് അർഹനായി. 15,000 രൂപയാണ് സമ്മാനം. വെണ്ടുരുത്തി അവാർഡ് മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ ഫോട്ടഗ്രാഫർ സമീർ എ അഹമ്മദ് അർഹനായി. ഗരുഡ അവാർഡിന് മുംബൈ ടൈംസ് ഓഫ് ഇന്ത്യയിലെ സഞ്ജയ് ഹദ്കറും അർഹനായി.
![](https://mlpbpry99gyp.i.optimole.com/w:1024/h:1024/q:mauto/f:best/https://kochilocalpedia.com/wp-content/uploads/2021/11/lulu-navy-1.jpg)