കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ ക്ലാസുകൾ എറണാകുളം ജില്ലയിൽ 100% ഹാജർ രജിസ്റ്റർ ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും കഴിഞ്ഞ ആഴ്ച വിവിധ മീഡിയകളിലൂടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ വകുപ്പിന് 7000 പരാതികൾ ലഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു പരാതിയിൽ ഏറിയ പങ്കും. എന്നാൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സാധാരണക്കാരും വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി സഹായവുമായി മുന്നോട്ട് വന്നതിനാൽ ഇത് ഗണ്യമായി കുറയുകയും കുട്ടികളിൽ താല്പര്യം വർധിക്കുകയും ചെയ്തു. ഇത് പരാതികളുടെ എണ്ണം പൂജ്യമാക്കി മാറ്റുന്നത്തിനു സഹായകമായി. കൂടാതെ ഏകദേശം നൂറോളം കമ്മ്യൂണിറ്റി സ്റ്റഡി റൂമുകളും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി സൃഷ്ടിച്ചു.
FIRST BELL: ONLINE CLASSES HOUSE FULL
‘First bell’ The online classes which was started because of the COVID pandemic has registered 100% attendance in Ernakulam District. The District Education Department stated that all students in the district had participated in the online classes through various medias in the last week.
The Education Department had received 7000 complaints at the start of online classes showing that people did not have the technical means to receive classes online. But this has changed drastically as the peoples representatives, social workers and the regular people had come forward with their help providing students with the necessary equipment. which helped reduce the number of complaints to practically zero.Along with this 99 community study rooms were also created for giving more comfort for the students.