വന്ദേ ഭാരത് നാലാം ഘട്ടത്തിലൂടെ കൂടുതൽ പ്രവാസികൾ നാട്ടിലേക്ക്
ലോക്ക്ഡ ഡൗണിൽ ഇളവുകളും വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടവും ബുധനാഴ്ച ആരംഭിച്ചതോടെ കൂടുതൽ പ്രവാസികൾ നാട്ടിലേക്കു വന്നുതുടങ്ങി. ഇത്തവണ വിദേശകാര്യ മന്ത്രാലയം സൗദി, കുവൈറ്റ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റ് മൂന്ന് ഗൾഫ് രാജ്യങ്ങളായ യുഎഇ, ബഹ്റൈൻ, ഒമാൻ എന്നിവയ്ക്ക് നേരത്തെ മുൻഗണന നൽകിയിരുന്നു,
സൗദി, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ ആശ്വാസകരമായ ഒരു നടപടി ആയിട്ടാണ് വിലയിരുത്തിപോരുന്നത്. COVID-19 മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങൾ കാരണം ഏകദേശം രണ്ട് ലക്ഷം ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
അമേരിക്ക, ബ്രിട്ടൺ, റഷ്യ, ഉക്രെയ്ൻ, കിർഗിസ്ഥാൻ, ഓസ്ട്രേലിയ, കാനഡ, കെനിയ എന്നിവയുൾപ്പെടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ നിന്നുള്ള 566 വിമാനങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
നേരത്തെ എയർഇന്ത്യ മാത്രമായിരുന്നു ഇവിടങ്ങളിലേക്കു സർവീസ് നടത്തിയിരുന്നത്. എന്നാൽ നാലാം ഘട്ടത്തിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവ സൗദി, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും.
Vande Bharat phase 4 is progressing; Saudi, Kuwait and Qatar gets priority
With relaxations in lockdown and the fourth phase of Vande Bharat Mission started on Wednesday, the Ministry of External Affairs has included more Flights from destinations such as Saudi Kuwait and Qatar.
Earlier priority was given to three other Gulf countries UAE, Bahrain and Oman, it was only after later reconsideration these three Gulf Cooperation Council Nations were included in the fourth phase.
This comes as a great joy to the Indians stranded in Saudi, Qatar and Kuwait as tthey were desperately waiting for a positive response from the authorities. Around two lakh Indians are stranded in these countries due to the COVID-19 induced travel restrictions.
The MEA has announced a list of 566 flights from various destinations, including the United States, United Kingdom, Russia, Ukraine, Kyrgyzstan, Australia, Canada, and Kenya.
Earlier AirIndia was the sole flight operator but in the fourth phase Indigo, Spicejet and GoAir will operate flights from Saudi, Kuwait and Qatar to various states in India.