‘വിമുക്തി’ ഷോർട് ഫിലിം ഒരുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിലും വിമുക്തി ഡ്രഗ് ലിബറേഷൻ മിഷനും ചേർന്ന് ഒരു ഹ്രസ്വചിത്രം നിർമ്മിച്ചു പുറത്തിറക്കി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായിട്ടാണ് മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള ഹ്രസ്വചിത്രം തയാറാക്കിയത്. ചലച്ചിത്രതാരം വിനയ് ഫോർട്ട് ചിത്രം പ്രകാശനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പിവി ശ്രീനിജൻ അധ്യക്ഷത വഹിച്ചു. ലോക്ക്ഡൺ സമയത്ത് തയ്യാറാക്കിയ ഈ ഹ്രസ്വ ചിത്രത്തിൽ അഖിൽ ആൻഡ്രൂസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്നു. വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.എ ഫൈസൽ ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. . സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരനും മയക്കുമരുന്ന് വിമുക്തമായ സന്ദേശവുമായി ഈ ചിത്രത്തിൽ എത്തിച്ചേരുന്നു. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഡിവിഷൻ ഓഫീസർ പി എ വിജയൻ മദ്യ വിരുദ്ധ സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജെ ആർ രാജേഷ്, വൈസ് പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Sports council with a Short Film on Anti Drug Day
As a part of the observance of International Day Against Drug Abuse and Illicit Trafficking. The District sports council together with Vimukti Drug Liberation Mission came together to make a short film on drug abuse. Sports Council President Adv. PV Sreenijan presided over the function. Akhil Andrews will be playing the lead role in a three-minute short film prepared during Lockdown. Written and directed by Vimukthi District Coordinator KA Faisal.
Co-directed by Shelbin Diego, cameraman TJ Adarsh and editing Krishnakumar Marar. Sports commentator Shaiju Damodaran also arrives with a drug-free message. District Information Officer Nijaz Jewel was the chief guest at the function. Assistant Excise Division Officer PA Vijayan delivered an anti-alcohol message. District Sports Council Secretary JR Rajesh, Vice President Dr. J Jacob and Executive Council Member Shahul Hameed also spoke at the event.