ദേശീയ വിദ്യാഭ്യാസ നയം പ്രതീക്ഷകളും വെല്ലുവിളികളും വെബിനാർ
2020 ആഗസ്ററ് 12 ന്
ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം – 2020, ഗൗരവമായി ചർച്ച ചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്തിര വികസന ലക്ഷ്യങ്ങളിൽ നാലാമത്തേതാണ് സമഗ്രവും തുല്യവുമായ വിദ്യാഭ്യാസ അവസരങ്ങൾ ഏവർക്കും ഒരുക്കുക എന്നത്. ഭാരതത്തിൻറെ ഭരണഘടനയുടെ തണലിൽ പരിപാലിക്കപ്പെടേണ്ട ഒട്ടേറെ മൂല്യങ്ങൾ – മതേതരത്വം ഉൾപ്പെടെ – വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളോടൊപ്പം ചർച്ച ചെയ്യുകയാണ്.
ചാവറ കൾച്ചറൽ സെന്റര് ഈ വിഷയത്തിൽ ആഗസ്ററ് 12 ബുധനാഴ്ച വൈകിട്ട് 3 .30 നു വെബിനാർ സംഘടിപ്പിക്കുന്നു.
ഇന്ത്യയിലും യൂ.എന്നിലും പ്രവർത്തിച്ച സിവിൽ സെർവിസുദ്യോഗസ്ഥനായ ശ്രീ .എം.പി. ജോസഫ് വെബ്ബിനാർ ഉത്ഘാടനം ചെയ്യും .കാലടി സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ.എം.സി .ദിലീപ്കുമാർ , കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവി ഡോ. കെ.ശിവരാജൻ , കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പാൾ റവ .ഡോ.റോയ് എബ്രഹാം ,സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ .വിനീത സി..എസ് .എസ്. റ്റി ., സി.ബി.സി.ഇ .സ്കൂൾ മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ , കേരള സഹോദയ സംസ്ഥാന ട്രെഷറർ ഫാ.ബിജു വെട്ടുകല്ലേൽ സി.എം.ഐ ., കെ.എസ്.ടി..എ . സംസ്ഥാന പ്രസിഡന്റ് കെ.ജെ .ഹരികുമാർ, കെ.പി.എസ് .ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ എന്നിവർ പങ്കെടുക്കും . ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ .റോബി കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിക്കും. വെബിനറിൽ പങ്കെടുക്കുന്നതിന് സൂം ഐ.ഡി. 883 9225 7738 പാസ്വേഡ് chavara12
\