Kochi Localpedia
  • Kochi Updates
  • Events
  • General
  • My story
  • Open desk
  • Job
Home General
GeneralKochi happenings

by Kochi Localpedia August 11, 2020
written by Kochi Localpedia August 11, 2020
77

കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടാൻ സംസ്ഥാന സർക്കാർ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം

10000 ടൺ വേണ്ടിടത്ത് കേരളത്തിൽ ഉൽപാദനം കേവലം 2000 ടൺ മാത്രമെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം

കൊച്ചി: കൃഷിയിലൂടെ കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം. ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീൻ ഉൽപാദനം വളരെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആർ-സിബ) ചൂണ്ടിക്കാട്ടുന്നു. വർഷത്തിൽ 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തൽ. ഏറെ ആവശ്യക്കാരുള്ളതും മികച്ച വിപണി മൂല്യവുമുള്ള (കിലോയ്ക്ക് ശരാശരി 500 രൂപ) കേരളത്തിൻറെ ദേശീയ മത്സ്യമായ കരിമീൻ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതിലൂടെ കരിമീൻ കർഷകർക്കും സംസ്ഥാനത്തിനും മികച്ച സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകർ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാകുമെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിത്തുൽപാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കുകയാണെങ്കിൽ സിബ ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

കരിമീനിൻറെ വിത്തുൽപാദന സാങ്കേതികവിദ്യയും തീറ്റയും സിബ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് മതിയായ അളവിൽ ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങൾ ഇല്ലാത്തത് കാരണം കർഷകർക്ക് വേണ്ട സമയത്ത് ആവശ്യമായ അളവിൽ വിത്തുകൾ ലഭ്യമാകാതെ വരുന്നതാണ് കേരളത്തിലെ കരിമീൻ കൃഷി മേഖല പുരോഗതി കൈവരിക്കാത്തത്. കർഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീൻ കൃഷിയെ ദോശകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികൾ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സർക്കാർ മേൽനോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികൾ ഗുണം ചെയ്യുമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.

സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ വേണം
നിലവിൽ, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളർച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിൻറെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടർ പറഞ്ഞു. ജനിതകഘടന മെച്ചപ്പെടുത്തിയുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും വേണ്ടിവരും. അഞ്ച് മുതൽ പത്ത് കോടി വരെ സാമ്പത്തിക ചിലവും ആവശ്യമായിവരും. ഇത് പൂർത്തീകരിക്കുന്നതിന് സർക്കാർ മേൽനോട്ടത്തിൽ സിബ, കുഫോസ്, ഫിഷറീസ് വകുപ്പ്, കർഷകർ എന്നിവരുടെ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുത്ത വേഗത്തിൽ വളരുന്ന ഗിഫ്റ്റ് തിലാപ്പിയ കേരളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് അത് കർഷകർക്ക് കൂടുതൽ ലാഭകരമായി മാറിയത്. ഇതിന്റെ കൃഷികാലം കുറവും വളർച്ച് കൂടുതലുമായതിനാൽ തിലാപിയ കൃഷി ജനകീയമാകുകയായിരുന്നു. സിബയുടെ സാങ്കേതികസഹായത്തോടെ ആലപ്പുഴ ജില്ലയിൽ ഒരു കരിമീൻ ഹാച്ചറി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക സംസ്ഥാന സർക്കാറിന്റെ മറ്റ് ഏജൻസികളുമായി ചേർന്ന് സംസ്ഥാനത്താകെ നടപ്പിലാക്കാനാകുമെന്നാണ് സിബയുടെ പ്രതീക്ഷ.

കോവിഡിൻരെ പശ്ചാത്തലത്തിൽ മത്സ്യകൃഷിക്ക് കൂടുതൽ പ്രചാരം ലഭിക്കുന്ന സാഹചര്യമാണുള്ളത്.

Author

  • Kochi Localpedia
0 FacebookTwitterPinterestEmail
Kochi Localpedia

previous post
next post
സേവനത്തിൽ മാതൃകയായി തൃക്കാക്കര ഭാരതമാതാ കോളേജ്

You may also like

ജോൺ പോൾ കോർണർ പ്രവർത്തനമാരംഭിച്ചു

November 22, 2022

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് കൊച്ചിയിൽ തുടക്കമായി

November 10, 2022

ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

November 3, 2022

നെടുമുടി അനുസ്മരണം 12 ന്

October 11, 2022

സത്യജിത്ത് റേ ചലച്ചിത്രമേള ഇന്നുമുതൽ

October 8, 2022

ദർബാർ ഹാളിൽ സത്യജിത്ത് റേ ജന്മശദാബ്ധി പ്രദർശനം

September 28, 2022

വാട്ടർ മെട്രോ ഒക്ടോബറിൽ ആരംഭിക്കും

September 14, 2022

ഓണം കൈത്തറി – വ്യവസായ പ്രദർശന മേളക്ക് തുടക്കമായി

August 28, 2022

കൊച്ചി – മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ

August 25, 2022

കൊച്ചിയിൽ 11 സ്‌ക്രീനുകളുമായി സിനിപോളിസ്

August 18, 2022

Leave a Comment Cancel Reply

Save my name, email, and website in this browser for the next time I comment.

 

KOCHI LOCALPEDIA is an online platform that primarily covers Social-Cultural happenings in and around Kochi city. We also make human interest stories in various formats and endlessly follow real-positive / inspiring short stories. Started in February 2019 and keenly following events & updates in the segments like; Arts, Culture, Films, History, Business, Entertainment, travel, etc.

Be free to share your thoughts or stories at kochilocalpedia@gmail.com or Whatsapp 7909233311

Facebook Instagram Youtube Whatsapp

Video Gallery

Bibin George | My Story | Kochi localpedia
Bibin George | My Story | Kochi localpedia
my story
ആഴക്കടലിന്റെ കാഴ്ചകൾ തുറന്ന് CMFRI
ആഴക്കടലിന്റെ കാഴ്ചകൾ തുറന്ന് CMFRI
short videos
വൃക്കരോഗികൾക്ക് കൈത്താങ്ങായി ഓട്ടോക്കൂട്ടം
വൃക്കരോഗികൾക്ക് കൈത്താങ്ങായി ഓട്ടോക്കൂട്ടം
short videos
My Story | Gearupvichu | Kochi Localpedia
My Story | Gearupvichu | Kochi Localpedia
my story

Follow Us

Follow Us

Keep in touch

Facebook Instagram Whatsapp

Subscribe Now

Quick Links

  • Book review
  • Business world
  • Editors Pick
  • Events
  • Filmy World
  • General
  • Job
  • Kochi happenings
  • My story
  • Open desk
  • Uncategorized

@2020 - All Right Reserved. Designed and Developed by AMAEKA TECHNOLOGIES

  • Kochi Updates
  • Events
  • General
  • My story
  • Open desk
  • Job