കോവിഡ് കാലത്ത് എല്ലാ വിദ്യാർത്ഥികളും സുരക്ഷിത സ്ഥാനങ്ങളിലേക്കും, തങ്ങളുടെ ഇ-ലോകത്തേക്കും ചുരുങ്ങിയപ്പോൾ ഒരു കൂട്ടം യുവജന വിദ്യാർത്ഥികൾ തങ്ങൾക്കൊപ്പമുള്ള മറ്റു ലോകരെ കുറിച്ചു കൂടി ചിന്തിക്കുകയാണ്
എറണാകുളം ജില്ലയിലെ തൃക്കാക്കര ഭാരത മാത കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിനും സമയം കണ്ടെത്തിയതും സുരക്ഷകൾ പാലിച്ചുകൊണ്ട് സാഹസികമായി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതും
ഇവരിൽ ഒരു കൂട്ടർ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ രണ്ട് മാസത്തിൽ ഏറെക്കാലം കലക്ടേറ്റിൽ കോവിഡ്- 19- പ്രതിരോ ധിക്കാനുള്ള പ്രത്യേക ആരോഗ്യ വിഭാഗത്തിന്റെ ഒപ്പം വിദേശങ്ങളിൽ നിന്നും എത്തുന്നവരെ സഹായിക്കുന്ന ഹെൽപ്പ് ഡെസ്ക്കിൽ സേവനം ചെയ്തു പരീക്ഷ കഴിഞ്ഞവർ ഇപ്പോഴും ജോലി തുടരുന്നു
ഭാരത മാത കോളേജിലെ NSS യൂണിറ്റി ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കോളേജ് കുട്ടികൾ തങ്ങളുടെ ദശദിന ക്യാമ്പ് നടന്ന ചെല്ലാനം പഞ്ചായത്ത് നിവാസികൾ കൊറോണ രോഗഭീതിയിലും ,കടൽക്ഷോഭ ഭീതിയിലും ഒന്നിച്ചു പെട്ടു പോയപ്പോൾ സഹായവുമായി എത്തി. ചെല്ലാനത്തിനു വേണ്ടി 10 രൂപ ചലഞ്ച് എന്ന ഓൺലൈൻ പിരിവിലൂടെ 140000 രൂപ പണമായും 15,000 രൂപയുടെ സാധനങ്ങളുംശേഖരിച്ചു .
പൂർവ്വ വിദ്യാർത്ഥികൾ, ,അഭ്യുദയകാംക്ഷികൾ, മാനേജ്മെന്റെ ,സഹപാഠികൾ എന്നിവരിൽ നിന്നും സമാഹരിച്ച ഈ തുക ഉപയോഗിച്ച് ചെല്ലാനം പഞ്ചായത്തിലെ 250 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു ബിഗ് സ്ക്രീനിലെയും, മിനി സ്ക്രീനിലെയും പല സെലിബ്രറ്റികളും വിവിധ മാധ്യമങ്ങളും ഫണ്ട് സമാഹരണത്തിൽ തങ്ങളെ സഹായിച്ചതുകൊണ്ടാണ് ഇത്രയും വലിയ തുകയുടെ സഹായം ചെയ്യാൻ കഴിഞ്ഞത് എന്ന് NSS. വോളന്റിയേഴ്സ് ഓർക്കുന്നു
ഹെൽപ്പേജ് ഇന്ത്യക്കു വേണ്ടി പ്രായമായവരുടെ ഒരു സർവേ നടത്താനാണ് ഭാരത മാതയിലെ Mടw വിദ്യാർത്ഥികൾ ജനുവരി മാസത്തിൽ കടമക്കുടി പഞ്ചായത്തിലും, ചെല്ലാനം പഞ്ചായത്തിലും എത്തിയത് .സർവേ കഴിഞ്ഞും തങ്ങൾ പരിചയപ്പെട്ട മുതിർന്ന പൗരൻമാരുടെ വിശേഷങ്ങൾ ഇവർ ഫോൺ വഴി തിരക്കാറുണ്ടായിരുന്നു. കോവിഡ് കാലത്തെ അത്തരത്തിലുള്ള അന്വേഷണത്തിലാണ് ഏതെങ്കിലും തരത്തിൽ സഹായം കിട്ടാൻ മാർഗമുണ്ടോ എന്ന് ചോദ്യം രണ്ട് പഞ്ചായത്തിലെയും ആൾക്കാരിൽ നിന്നും വന്നത് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെല്ലാനത്ത് 150 പേർക്കും, കടമക്കുടിയിൽ 60 പേർക്കും ആയുർവേദ മരുന്നുകൾ ,മാസ്ക്ക്, ബോഡി വാഷ്, ഹാൻഡ് വാഷ് എന്നിവ എത്തിച്ചു നൽകാൻ കൃഷ്ണ കുമാറിനും കൂട്ടർക്കും കഴിഞ്ഞു
കോളേജിലെ വനിത സെല്ലിന്റെ നേതൃത്വത്തിലും ചെല്ലാനത്തിനു സഹായം എത്തിച്ചു നൽകി.
തൃക്കാക്കര ഭാരത മാത കോളേജിന്റെ സാമൂഹ്യ സേവന വിഭാഗമായ., ബിഫോർ ‘ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്കു ഓൺലൈൻ പo നത്തിന് ആവശ്യമായ ഉപകരണങ്ങൾ നൽകി കൊണ്ട് ആദിവാസി സമൂഹത്തിനു നൽകിയത് ഒരിക്കലും മറക്കാനാവാത്ത സഹായമാണ് .തൃക്കാക്കര രാജീവ് ഗാന്ധി കോളനിയിലെ ചില കുടുംബങ്ങൾക്കും മാനേജ്മെന്റയും സാമൂഹ്യ സേവന വിഭാഗത്തിന്റെയും, സഹകരണത്തോടെ ചില സഹായങ്ങൾ ചെയ്തിരുന്നു
പൊതുസമൂഹത്തിന് ക്ഷേമം ഉറപ്പുവരുത്തുമ്പോൾ തന്നെ തങ്ങളുടെ സ്വന്തം കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിൽ തങ്ങൾ പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട് എന്ന് കോളേജ് പി.ആർ.ഒ .ശ്രീ.ജോഷി വർഗീസ് പറഞ്ഞു. കോളേജിലെ ഓൺലൈൻ പoനത്തിനു സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ,മുഴുവൻ കുട്ടികൾക്കും സൗജന്യമായി പുസ്തകം വാങ്ങി നൽകുന്നതിനും, 1000000 പ്രത്തു ലക്ഷഠ) ൽ അധികം തുകയാണ് കോളേജ് സ്വരൂപിച്ചത്.( ഈ തുകയിൽ വലിയ ഒരു പങ്ക് കോളേജ് പ്രിൻസിപ്പൾ തന്നെ തന്റെ മകന്റെ കല്യാണത്തിന്റെ ചിലവുകൾ ചുരുക്കി അതിൽ നിന്നു നൽകിയ തുകയാണ്)
തങ്ങളുടെ കുട്ടികളിൽ ബഹുഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്നവരായതുകൊണ്ടും സ്വജീവിതത്തിൽ കഷ്ടതകളും, പ്രയാസങ്ങളും. അറിഞ്ഞവരായതുകൊണ്ടും, അവർ ഇപ്പോഴും സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്നവരാകുന്നതും, പ രിഹാരങ്ങൾക്ക് ശ്രമിക്കുന്നതും എന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം കുട്ടികളുടെ ഇത്തരം സ്വഭാവ രൂപീകരണത്തിന് സഹായിക്കുന്ന തരത്തിൽ കാമ്പസ് കൃഷിയും, കമ്യൂണിറ്റി സർവീസുകളും പഠനത്തിന്റെ ഭാഗം തന്നെ ആക്കി മാറ്റിയിട്ടുണ്ട് വിവിധ വിഭാഗങ്ങളും, ക്ലബ്ബുകളും സാമൂഹ്യ സംരക്ഷണ, പ്രാകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്നും കോളേജ് സ്ഥാപകനായ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ലക്ഷ്യം ഇതുതന്നെയായിരുന്നുവെന്നും മാനേജർ ഫാ.അബ്രാഹം ഓലിയപ്പുറവും, പ്രിൻസിപ്പാൾ ഡോ ഷൈനി പാലാട്ടിയും.അസി.. ഡയറക്ടർ. ഫാ.ബിൻന്റോ കിലുക്കനും അഭിപ്രായപ്പെടുന്നു.