കൊച്ചിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഒരിടത്തു ലഭ്യമാക്കുകയെന്ന ആശയത്തിലൂന്നി സ്മാർട്ട് കൊച്ചി മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം തുടങ്ങി. കൊച്ചിയെക്കുറിച്ചുള്ള പൊതു വിവരങ്ങളും പരാതി പരിഹാര സംവിധാനവും ഉൾപ്പെടുത്തി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ആണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കി പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ പോലുമില്ലാത്ത കൊച്ചിയിലെ വിവരങ്ങൾ ഉൾപ്പെടുത്തിയ കൊച്ചി ജിഐഎസ് പോർട്ടലും ഇതിന്റെ ഭാഗമാണ്. ഇതിൽ ഹെൽത്ത് സർക്കിളുകൾ, സോണുകൾ, കോർപറേഷൻ ഡിവിഷനുകൾ, പോലീസ് സ്റ്റേഷൻ അതിർത്തികൾ, അക്ഷയ കേന്ദ്രങ്ങൾ, സ്മാർട്ട് സ്ട്രീറ്റ് ലൈറ്റുകൾ തുടങ്ങി ഒട്ടേറെ അനുബന്ധ വിവരങ്ങളും ലഭ്യമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഓൺലൈൻ ആയി പരാതി നല്കകുവാൻ ഉള്ള സൗകര്യം പൊതുജനങ്ങൾക്ക് ഏറെ പ്രയോയോജനകരമാണ്. പരാതിക്കൊപ്പം ഫോട്ടോയും അപ്പ്ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരവാദിത്തപ്പെട്ടവർ പരാതി തീർപ്പാക്കിയില്ലെങ്കിൽ പരാതി സ്വമേധയാ മേലധികാരിക്കു പോകും. ആപ്ലിക്കേഷൻ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്ന തോടെ അതിൽ വൈദുതി ചാർജ്, വെള്ളക്കരം, നികുതി തുടങ്ങിയവ ഓൺലൈനായി അടക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ആപ്ലിക്കേഷനും വെബ് പോർട്ടലും കൂടുതൽ കാര്യക്ഷമമാകുന്നതോടെ സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും കൊച്ചി കോർപറേഷന്റെയും സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമായി തീരും..
വെബ് വിലാസം www.smartkochi.in