രാജ്യത്തിന് അഭിമാനകരമായ ദൗത്യങ്ങൾ വീണ്ടും ഏറ്റെടുത്തുകൊണ്ട് കൊച്ചി കപ്പൽ നിർമ്മാണ ശാല. നാവിക സേനക്കുള്ള അന്തർവാഹിനി നശീകരണ യുദ്ധകപ്പലുകളുടെ നിർമാണത്തിന് കൊച്ചി ഷിപ്യാർടിൽ തുടക്കം കുറിച്ചു. ശത്രു സേനകളുടെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള യുദ്ധകപ്പലുകളുടെ (ആന്റി സബ്മറീൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്സ്) നിർമാണം ആണ് ആരംഭിച്ചത്. ആധുനിക സാങ്കേതികവിദ്യകളോടു കൂടി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന അന്തർവാഹിനി നശീകരണ കപ്പലുകളാണിവ. നാവിക സേന സഹമേധാവി വൈസ് അഡ്മിറൽ ജി.അശോക് കുമാർ നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടമായി സ്റ്റീൽ പ്ലേറ്റ് കട്ടിങ് വീഡിയോ യോഗത്തിൽ നിർവഹിച്ചു. നിർമാണ ഘടങ്ങളുടെ സിംഹഭാഗവും ഇന്ത്യൻ കമ്പനികളിൽ നിന്നുമാണ് സംഭരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്കുള്ള പിന്തുണകൂടിയാകും. ശത്രു സേനകളുടെ അന്തർവാഹിനികളുടെയും മറ്റും കണ്ണിൽപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയോടുകൂടി കപ്പൽ നിർമാണം ഏഴര വർഷത്തിനകം പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
കൊച്ചി കപ്പൽ ശാലയിൽ അന്തർവാഹിനി നശീകരണ യുദ്ധകപ്പലുകളുടെ നിർമാണം ആരംഭിച്ചു.
141