രാജ്യത്തെ പ്രമുഖ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സ്ഥാപനമായ ഒയോ പുറത്തുവിട്ടിരിക്കുന്ന ട്രാവലോ പീഡിയ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബീച്ചുകളിൽ കൊച്ചി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പതിവ് ആഭന്തര വിനോദ സഞ്ചാരികൾക്കിടയിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ ഗോവയിലെ ബീച്ചുകളിൽ ഉള്ളതിനേക്കാളും വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കൊച്ചിയിലെ കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ മുൻസ്ഥാനം കരസ്ഥമാക്കിയതു കേരളത്തിലെ തന്നെ മൊത്തം വിനോദ സഞ്ചാര മേഖലക്ക് ഒരു പുത്തൻ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇടയിൽ ഇഷ്ട നഗരമായി കൊച്ചി മാറിത്തുടങ്ങിയെന്നും ഈ സർവ്വേ ഫലങ്ങൾ ഏറ്റവും പോപ്പുലറായ ഫോർട്ട് കൊച്ചി ബീച്ചിനു പുറമെ, ചെറായി, മുന്നംബം, എടവനക്കാട് ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കൊച്ചിയിലെ ബീച്ചുകൾ ജനപ്രിയ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത്
62
previous post