കൊച്ചിൻ സ്മാർട്ട് മിഷൻ സംഘടിപ്പിച്ച സ്ട്രീറ്റ് ഫോർ പീപ്പിൾ ചലഞ്ചിന്റെ ഭാഗമായുള്ള നഗര ഡിസൈൻ മത്സര വിഭാഗത്തിൽ ‘ഓളം’ എന്ന പേരിൽ പി ടി ഉഷ റോഡിന്റെ നവീകരണ മാതൃക രൂപ കല്പന ചെയ്ത പ്രമുഖ ആർക്കിറ്റെക്റ് ഗ്രൂപ്പ് ആയ പ്രകൃതി ലിവിങ് എൻവിയോൺമെൻറ് അവതരിപ്പിച്ച പദ്ധതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സി എസ് എം എൽ സി ഇ ഓ ആയ അഫസ്ന പർവീൻ ആണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. നഗരത്തിനുള്ളിൽ ‘സാമൂഹ്യ കൃഷി പദ്ധതി വിഭാവനം ചെയ്ത ‘അങ്കണം’ എന്ന സംഘടനാ രണ്ടാസ്ഥാനം കരസ്ഥമാക്കി. സ്റ്റുഡിയോ അറ എന്ന ഗ്രൂപ്പിന് മൂന്നാം സ്ഥാനം ലഭിച്ചു. പശ്ചിമ കൊച്ചി മേഖലയിലെ കാൽവത്തി കനാലിന്റെ നവീകരണ മാതൃകയാണ് സമ്മാനാര്‍ഹമായത്. ടീം ആഗിരണം സമർപ്പിച്ച ഈറ്റ്-പ്ലേ -ലേൺ എന്ന പദ്ധതി പ്രേത്യക ജൂറി പരാമർശത്തിന് വിധേയമായി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം rs 25,000, rs 15,000, rs 10000 രൂപ സമ്മാനത്തുകയായി ലഭിക്കുന്നതാണ്.
ഈ മത്സര പദ്ധതികളെ അടിസ്ഥാനമാക്കി കൊച്ചിൻ സ്മാർട്ട് മിഷൻ നാല് പ്രധാന സ്ഥലങ്ങളെ പുതു പദ്ധതികൾക്കായി തിരഞ്ഞെടുത്തു. വാസ്കോ സ്ക്വയർ, പി ടി ഉഷ റോഡ്, എരവേലി തെരുവ്, കാൽവതി കനാൽ, നെ ജൂ ടൌൺ റോഡ് എന്നിവയാണ് ആ സ്ഥലങ്ങൾ.