കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ് മാർച്ച് 27 ന് അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ‘നിങ്ങളുടെ കോവിഡ് അനുഭവത്തെ കുറിച്ച് കുടുംബാഗത്തിന് ഒരു കത്ത്’. എന്ന വിഷയത്തിൽ 800 വാക്കുകളിൽ കവിയാതെ ഇംഗ്ലീഷിലോ മലയാളത്തിലോ അതുമല്ലെങ്കിൽ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പ്പെട്ട മറ്റ് ഭാഷകളിലോ കത്തെഴുതാം. അപേക്ഷകരുടെ പ്രായപരിധി 15 വയസ്സ്. കേരളത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും പോസ്റ്റൽ ഡിവിഷനുകളിലും മത്സരങ്ങൾ സംഘടിപ്പിക്കും. താല്പര്യമുള്ളവർ ഈ മാസം 20 നകം അതാതു സ്കൂൾ പ്രിൻസിപ്പൽ, പോസ്റ്റ് ഓഫീസുകളിലെ സീനിയർ സുപ്രണ്ടന്റ് എന്നിവർക്ക് പാസ്പോർട്ട് ഫോട്ടോ സഹിതം രണ്ടു വീതം അപേക്ഷകൾ സമർപ്പിക്കണം.
തപാൽ സർക്കിൾ തലത്തിൽ ഒന്നാം സമ്മാനമായി 25,000 രൂപയും സെർട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി10,000 രൂപയും സെർട്ടിഫിക്കറ്റും മൂന്നാം സമ്മനാമായി 5000 രൂപയും സെർട്ടിഫിക്കറ്റും ലഭിക്കും. ദേശിയ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 230290, 9447061540
അപേക്ഷ സമ്മർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 20