നഗരത്തിനുളിലെ സൈക്കിൾ സവാരി പദ്ധതി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന ‘മൈ ബൈക്ക്’ പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈക്കിളുകൾ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു തുടങ്ങി. പദ്ധതിയുടെ ഒദ്യോഗിക ഉൽഘാടനം കഴിഞ്ഞ ദിവസം നിർവഹിക്കപ്പെട്ടു. അതെ ദിവസം തന്നെ 300 സൈക്കിളുകളുമായി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആണ് സൈക്കിൾ പോയിന്റുകൾ ആയി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളിലും ചുരുങ്ങിയത് ആറു സൈക്കിളുകൾ എങ്കിലും ഉണ്ടാകും. പൊതു സൈക്കിൾ
ഷെയറിങ് പദ്ധതിയുടെ ഭാഗമായി ഇവിടങ്ങളിൽ നേരെത്തെ തന്നെ സൈക്കിളുകൾ നൽകിയിരുന്നു.
എന്താണ് ‘മൈ ബൈക്ക്’ (mybyk) പദ്ധതി.
ഒരു മണിക്കൂർ സൈക്കിൾ ഓടിക്കാൻ രണ്ടു രൂപ മാത്രമാണ് വാടക. ഏതെങ്കിലും സൈക്കിൾ കൂട്ടായ്മയുടെ ഭാഗമാണെങ്കിൽ ആദ്യം 500 രൂപ അടക്കണം. ഈ തുക അംഗത്വം ഉപേക്ഷിക്കുമ്പോൾ തിരികെ കിട്ടുന്നതാണ്.
‘മൈ ബൈക്ക്’ എന്ന ആപ്പിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. മാത്രമല്ല ഇഷ്ടമുള്ള സ്ഥലത്തു നിന്ന് സൈക്കിൾ എടുക്കാം സൈക്കിലിന്റെ നമ്പർ നമ്പർ അറിയിച്ചാൽ ജി പി എസ് സംവിധാനത്തിലൂടെ സൈക്കിൾ അൺ ലോക്ക് ചെയ്തു കിട്ടും. എടുക്കുന്ന സൈക്കിൾ ഏതു പോയിന്റിൽ കൊണ്ട് വേണമെങ്കിലും തിരികെ വെക്കാം. ഉദാഹരണത്തിന് കലൂർ സ്റ്റേഷനിൽ നിന്നും സൈക്കിൾ എടുത്ത വ്യക്തിക്ക് അത് ഉപയോഗ ശേഷം വൈറ്റിലയിൽ വേണെമെങ്കിൽ തിരികെ ഏൽപ്പിക്കാൻ സാധിക്കും. ഒരു മണിക്കൂർ മുതൽ ഒരു മാസത്തേക്ക് വരെ സൈക്കിൾ കൈയിൽ വെക്കാം. വഴിയിൽ കേടായാൽ അതറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്.
2019 ൽ ആണ് കൊച്ചിയിൽ ആദ്യമായി സൈക്കിൾ ഷെയറിങ് പദ്ധതി ആരംഭിച്ചത്. 200 സൈക്കിളുകലുമായിട്ടായിരുന്നു തുടക്കം. എന്നാൽ ലോക്ക് ഡൌൺ കാലത്ത് സൈക്കിളുകൾക്ക് ലഭിച്ച വൻ പ്രചാരവും ഡിമാൻഡും സ്വാഭിവികമായും ഈ മേഖലയിലും ഒരു ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്.