കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ്ദ്വീപിൽ വർധിച്ചു വരുന്ന കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് ഓക്സിജൻ എക്സ്പ്രെസുമായി കൊച്ചിയിലെ സൗത്തേൺ നേവൽ കമാൻഡ് ആസ്ഥാനത്തുനിന്ന് നിന്ന് നാവികസേനയുടെ പ്രേത്യക വിഭാഗം പുറപ്പെട്ടു. ഓക്സിജൻ സിലണ്ടറുകൾ, റാപിഡ് ആന്റിജൻ ഡിറ്റക്ഷൻ കിറ്റ്, പി പി ഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കൾ എന്നിവ ഇന്നലെ കവരത്തിയിൽ എത്തിച്ചു. ഒരു ഡോക്ടറും രണ്ട് നഴ്സിംഗ് അസ്സിസ്റ്റന്റുമാരും അടങ്ങിയ മറ്റൊരു ചെറു സംഘവും അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി മിനിക്കോയി ദ്വീപിൽ എത്തിചേർന്നിട്ടുണ്ട്. . ഐ എൻ എ സഞ്ജീവനി എന്ന കപ്പലിൽ ഒരു ഐ സി യൂ ഉൾപ്പടെ 10 കിടക്കകൾ കൂടി ലക്ഷ്വദീപ് നിവാസികൾക്ക് മാത്രമായി മാറ്റി വെച്ചിരിക്കുന്നു. അടിയന്തരമായ ഘട്ടങ്ങളിൽ ഹെലികോപ്റ്ററുകളിൽ എത്തിക്കുന്ന രോഗികളെ സഹായിക്കാനായി ഐ എൻ എസ് ഗരുഡ എയർ സ്റ്റേഷന് പ്രേത്യക നിർദ്ദേശം നൽകിയിട്ടുണ്ട്..
HQSNC (OXYGEN EXPRESS) TO LAKSHADWEEP AND MINICOY ISLANDS
Taking in to account the rise in COVID-19 cases in the Union Territory of Lakshdweep, and to support the UTL administration, the Southern Naval Command at Kochi has deputed two Naval Ships as “Oxygen Express” to ferry Oxygen Cylinders to islands and also to collect empty cylinders back to mainland for refilling the cylinders
Medical team (one doctor and two nursing assistants) and stores comprising PPE, RADT Kits, Masks, Gloves, Nebulisers and SPO2 probes and other medical supplies have also been provided through naval resources to augment medical support to the islands. Naval Officer-in-Charge (Lakshdweep) based at Kavaratti islands will also be extending all possible support to the local administration.