സംസ്ഥാനത്തിനകത്തും ജില്ലക്കുള്ളിലും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ബി പി സി എൽ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രതിദിനം ഒന്നര ലക്ഷം ടൺ മെഡിക്കൽ ഓക്സിജനാണ് വിതരണം ചെയുന്നത്. ബി പി സി എൽന്റ്റെ പങ്കാളികളായ എയർ പ്രോഡക്ടസുമായി സഹകരിച്ചാണ് ഓക്സിജൻ നൽകുന്നത്. വരും ദിവസങ്ങളിൽ;പ്രതിദിനം രണ്ടര ലക്ഷം ടൺ വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് ബി പി സി എൽ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളായ പി വി എസ് ഹോസ്പിറ്റൽ, സിയാൽ സി എഫ് എൽ ടി ഡി, മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവക്കാണ് ഓക്സിജൻ അടിയന്തരമായി നൽകി പോരുന്നത്. ഓക്സിജൻ ശേഖരവുമായി പുറപ്പെട്ട ആദ്യ വാഹനത്തെ യാത്ര അയക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ് ആദ്യ പാർസൽ ട്രാക്കിന് പച്ചക്കൊടി വീശി. ചടങ്ങിൽ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എസ്പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു
ജില്ലയിൽ ബി പി സി എൽ ന്റ്റെ മെഡിക്കൽ ഓക്സിജൻ വിതരണം
56
previous post