രണ്ടാം ലോക്കഡോൺ കാലത്ത് തെരുവിൽ കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന പ്രവർത്തങ്ങൾ കൊച്ചി കോപ്പർപറേഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇതിനായി സിറ്റി പോലീസ് ഭക്ഷണ വിതരണമടക്കുമുള്ള സേവനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. രണ്ടാഴ്ച്ചയിലേറെയായി എറണാകുളം ടി ഡി എം ഹാളിൽ കോർപ്പറേഷന്റെ തന്നെ നേതൃത്വത്തിൽ തയാറാക്കുന്ന ഭക്ഷണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് രോഗികൾക്കും കോറിന്റെനിൽ ഉള്ളവർക്കും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് തെരുവിൽ കഴിയുന്നവർക്ക് കൂടി ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് വിഭാഗത്തിന്റെ കൂടെ സഹകരണത്തോടെ വിപുലീകരിച്ചത്. ഭക്ഷണവിതരണത്തിന്റെ ഉൽഘാടനം ഐ ജി പി വിജയൻ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ, നന്മ ഫൌണ്ടേഷൻ പ്രസിഡന്റ് രഞ്ജിത്ത് വാരിയർ, കരയോഗം സെക്രട്ടറി രാമചന്ദ്രൻ സി ജി രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചു കൊച്ചി കോർപറേഷൻ
63
previous post