78
സംസ്ഥാനത്ത് 18 നു വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്ന ആദ്യ ആശുപത്രിയായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഒരു ഡോസിന് 1250 നിരക്കിൽ നൽകുന്നത് ഭാരത് ബയോ ടെക്കിൽ നിന്ന് നേരിട്ട് വാങ്ങിയ കോവാക്സിൻ ആണ്.
വാക്സിനേഷന്റ്റെ ഉൽഘാടനം അങ്കമാലി എം എൽ എ റോജി എം ജോണും ജില്ലാ കലക്ടർ എസ് സുഹാസും ചേർന്ന് നിർവഹിച്ചു. എം എൽ എ ആദ്യ ഡോസ് സ്വീകരിച്ചതിനു പിന്നാലെ പ്രശസ്ത റേഡിയോ ജോക്കി ജോസഫ് അന്നംക്കുട്ടി ജോസെഫ് വാക്സിൻ സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഘല ആയതിനാൽ ആണ് അഡ്ലക്സ് ആശുപത്രിക്കു വാക്സിൻ ലഭ്യമാകാൻ സഹായിച്ചതെന്ന് ആശുപത്രി സി ഇ ഒ പി. നീലകണ്ഠൻ പറഞ്ഞു.
ആവിശ്യക്കാർക്ക് കോവിൻ ആപ്, ആരോഗ്യസേതു ആപ്പ്, ഉമംഗ് ആപ്പ് എന്നിവ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.