കോവിഡ് പ്രതിരോധം; കണ്ട്രോൾ റൂമും മൊബൈൽ യൂണിറ്റും പ്രവർത്തനസജ്ജം.
നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ കണ്ട്രോൾ റൂം മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രവർത്തനം തുടങ്ങി. എറണാകുളം നോർത്ത് ടൌൺ ഹാളിൽ ആണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പരിചരണം ആവിശ്യപ്പെട്ട് കണ്ട്രോൾ റൂമിലേക്ക് വിളിക്കുന്നവർക്ക് വീടുകളിലെത്തി ഓക്സിജനും പരിചരണവും മൊബൈൽ മെഡിക്കൽ യൂണിറ്റ് ലഭ്യമാക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കൺട്രോൾ റൂം കൂടുതലായും ശ്രദ്ധ ചെലുത്തുന്നത് ജനങ്ങളിൽ കോവിഡ് മൂലമുള്ള ഭീതി അകറ്റുവാനും വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രാഥമിക സുരക്ഷാ രീതികളെ കുറിച്ച് ബോധവത്കരണം നൽകുവാനുമാണ്. ഒരു നഴ്സിന്റെ സേവനമുളപ്പടെ ലഭ്യമാക്കുന്ന രീതിയിൽ രണ്ടു ആംബുലൻസുകളാണ് മൊബൈൽ യൂണിറ്റിൽ ഉള്ളത്. ഇതിനുപരിയായി കണ്ട്രോൾ റൂമിൽ 24 മണിക്കൂറും ഡോക്ടറുടെ ടെലി കൺസൾട്ടിങ് സേവനവും ലഭിക്കും.
ഈ പ്രവർത്തനങ്ങളുടെ ഉൽഘാടന ചടങ്ങിൽ മേയർ എം അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ അഷ്റഫ്, പി ആർ റെനീഷ്, സുനിത ഡിക്സൺ, കൗൺസിലർമാരായ സി എ ഷകീർ, ദീപ്തി മേരി വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
കൺട്രോൾ റൂം ഫോൺനമ്പരുകൾ: 94957 28416, 94957 28516