74
അമ്പലമുകളിൽ പ്രവർത്തനമാരംഭിച്ച താത്കാലിക കോവിഡ് ആശുപത്രിയിലേക്ക് ആസ്റ്റര്‍ മെഡ്സിറ്റിയുടെ നേതൃത്വത്തില്‍ 100 ഓക്സിജന്‍ കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യഘട്ടത്തില്‍ ജിയോജിത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ആസ്റ്റര്‍ – ജിയോജിത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രിയില്‍ ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി സി.ജെ. ജോര്‍ജ്, ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് പ്രതിനിധി ലത്തീഫ് കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.