വിശപ്പില്ലാ നഗരം എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നഗര പരിധിക്കുള്ളിൽ നടപ്പിലാക്കി വരുന്ന ജനകീയ കുടംബശ്രീ ഹോട്ടലുകളുടെ പ്രവർത്തനം കൂടുതൽ ശ്രദ്ധേയമാകുന്നു. നിലവിൽ വെറും 20 രൂപനിരക്കിൽ ആർക്കും ഉച്ചഭക്ഷണം നൽകി വരുന്ന ജനകീയ ഹോട്ടലുകളെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. ചോറും ഒഴിച്ചു കറിയും തോരനും അച്ചാറും അടങ്ങിയതാണ് ഈ പൊതിച്ചോർ. ചിലയിടങ്ങളിൽ ഇതേ നിരക്കിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും നൽകിപോരുന്നു. ഹോം ഡെലിവെറിക്ക് 5 രൂപ അധികം നൽകണം. ഇത്രേയും കുറഞ്ഞ നിരക്കിൽ ദിനംപ്രതി ഭക്ഷണം നല്കുന്ന പദ്ധതി പ്രായോഗികമല്ല എന്നൊരു അഭിപ്രായം തുടക്കത്തിൽ ഉയർന്നെങ്കിലും കോർപറേഷനും സർക്കാരും കൈകോർത്തപ്പോൾ സാമ്പത്തിക സഹായം നിർലോഭം പ്രവഹിച്ചു.
മുൻപ് കുടുംബശ്രീ പ്രവർത്തകർ നടത്തിപോന്നിരുന്ന കടകളും പുതുതായി വടകക്കെടുത്ത കെട്ടിടങ്ങളും ഒക്കെയാണ് ഇപ്പോൾ ജനകീയ ഹോട്ടലുകളായി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽ തന്നെ ഓരോ ഹോട്ടലുകൾക്കും 50,000 രൂപ വീതം സർക്കാർ ഗ്രാന്റ് ഇവർക്ക് ലഭ്യമാക്കി. പുറമെ വെള്ളവും വൈധ്യുതി ചാർജ് അടക്കമുള്ള സഹായങ്ങളും നൽകി. ഒരു പൊതിച്ചോറിന് 10 രൂപ സബ്സിഡി നിരക്കിൽ അനുവദിച്ചു. നഗരപരിധിക്കുളിൽ ഇത്തരം പത്തോളം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു.
നഗരത്തിലെ പ്രമുഖ ജനകീയ ഹോട്ടലുകൾ
നമ്മുടെ അടുക്കള, ഈരവേലി, മട്ടാഞ്ചേരി 9746033279
പുതുമ ഹോട്ടൽ, തറേഭാഗം, പള്ളുരുത്തി 9947611626
അന്നപൂർണ, വെണ്ണല 9567529849
ഒരുമ, പച്ചാളം, ലൂർദ് ഹോസ്പിറ്റൽ -9744763589
രുചി ഹോട്ടൽ, പുതുകാലവട്ടം – 9947080022
പൊൻപുലരി, എളമക്കര – 8289818357
അമ്മാസ് കിച്ചൻ, തേവര – 7994618127
ന്യൂ അക്ഷയ, പൊന്നുരുന്നി – 9895292721
ഫ്രെണ്ട്സ് ഹോട്ടൽ, ചമ്പക്കര – 9048207287