ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനുള്ള പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പൈതൃകനടത്തം (Heritage Walk) സംഘടിപ്പിച്ചു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ. ഒ എസ് ഷാനവാസ്, ഫോർട്ടു കൊച്ചി സബ് കളക്ടർ പി. വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. പൈതൃക വിഷയത്തിൽ ഏറെ തൽപരരായ എൺപതോളം പേർ ഈ യാത്രയിൽ അണിനിരന്നു. ഇവരെ പല ഗ്രൂപ്പുകളായി തിരിച്ചു വ്യത്യസ്ത പാതകൾ നൽകിയാണ് യാത്ര ക്രമീകരിച്ചിരുന്നത്.യാത്രക്കിടയിൽ നൂറിൽ പരം വ്യത്യസ്ത ആശയങ്ങളും നിർദ്ദേശങ്ങളും ടൂർ ഗൈഡുകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് സംഘം ശേഖരിക്കുകയുണ്ടായി.ഇവരിൽ നിന്നൊക്കെ ലഭിച്ച നിർദ്ദേശങ്ങളിലും വ്യത്യസ്തത നിലനിന്നിരുന്നു. ചിലർ വൃത്തിഹീനമായ സാഹചര്യങ്ങൾ ചൂണ്ടി കാട്ടിയപ്പോൾ മറ്റു ചിലർക്ക് പറയാനുണ്ടായിരുന്നത് രാത്രി കാല സഞ്ചാരങ്ങളും മറ്റും വിപുലീകരിക്കേണ്ടതിന്റെ ആവശ്യങ്ങളെ കുറിച്ചായിരുന്നു. മറ്റു ചിലർക്ക് മുടങ്ങിക്കിടക്കുന്ന സൗന്ദര്യ വൽക്കരണ പദ്ധതികളെ കുറിച്ചായിരുന്നു.
ഫോർട്ട് കൊച്ചിയിലെ ഫോൾക്ക്ലോർ കൾച്ചറൽ തീയേറ്ററിൽ നിന്ന് ആരംഭിച്ചു രണ്ടു മണിക്കൂറുകൾക്ക് ശേഷം അവിടെ തന്നെ സമാപിച്ചു. ലഭിച്ച ആശയങ്ങളും,മറ്റും വിശദമായി ചർച്ച ചെയ്തത് മുൻഗണന ക്രമത്തിൽ അവ നടപ്പിൽ വരുത്തും.