കേരള പിറവി ദിനത്തിൽ കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന മലയാള ഭാഷാവാരാചരണത്തിന്റെ ഉൽഘാടനം പ്രശസ്ത സിനിമ സംവിധായകൻ മധുപാല്‍ നിർവഹിച്ചു മലയാളത്തില്‍ ഇന്ന് മെട്രോ കാഴ്ചപാടുകള്‍ ഉള്ള സിനിമയാണ് ഉണ്ടാവുന്നതെന്നും, വലിയ ഉള്‍ക്കാഴ്ച നല്കുന്ന മാധ്യമമാണ് സിനിമയെന്നും, മുന്‍പ് സിനിമ വലിയൊരു നെറ്റ് വര്‍ക്കായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ കൈകുമ്പിളില്‍ നിന്ന് വരുന്ന മാധ്യമമാണ് സിനിമ. കേരള പിറവിയോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മലയാളഭാഷാവാരാചരണംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് ജോണ്‍പോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടക നടന് മരട് ജോസഫ്, എഴുത്തുകാരനും നാടകസംവിധായകനായ ടി. എം. എബ്രഹാം, സംവിധായകന് ശ്യാംധര്‍, ഫാ. തോമസ് പുതുശ്ശരി,ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ് ഓഫ് വിസിലേഴ്സ് അസോസിയേഷന് അവതരിപ്പിച്ച ‘വിസിലിംഗ് പെര്‍ഫോര്‍മന്‍സ്’ ഉണ്ടായിരുന്നു. നവംബർ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് വിവിധ പരിപാടികൾ ഉണ്ടാകും.
നാളെ വൈകീട്ട് 4മണിക്ക് പ്രൊഫ എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലയാളനീരൂപണസാഹിത്യം എന്ന വിഷയത്തെക്കുറിച്ച് പി. കെ. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
ഫോട്ടോക്യാപ്ഷന്‍ 1 :
ചാവറയിലെ മലയാള ഭാഷാവാരാചരണം സംവിധായകന് മധുപാല്‍ ഉദ്ഘാടനം ചെയ്യുന്നു. വൈക്കം മുരളി,ടി. എം. എബ്രഹാം, മരട്ജോസ്ഫ്, ശ്യാംധര്‍, ഫാ. തോമസ് പുതുശ്ശേരി, ശ്രീമൂലനഗരം മോഹന്‍, ഫാ. അനില്‍ഫിലിപ്പ് എന്നിവര്‍ സമീപം.
ഫോട്ടോക്യാപ്ഷന്‍ 2 :
ചാവറയിലെ മലയാള ഭാഷാവാരാചരണം സംവിധായകന് മധുപാല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഫാ. അനില്‍ഫിലിപ്പ്, ടി. എം. എബ്രഹാം, ശ്യാംധര്‍, മരട് ജോസഫ്, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.