മത സൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശം നൽകികൊണ്ട് എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. എറണാകുളം കരയോഗം ജന.സെക്രട്ടറി പി.രാമചന്ദ്രൻ ,രാജേന്ദർ സിംഗ്, ഫാ.സഖറിയാസ് പറനിലം, ഡോ.ചന്ദ്രദാസൻ, കഥാകാരൻ എ.കെ.പുതുശ്ശേരി, കെ.വി.പി. കൃഷ്ണ കുമാർ, ഫാ.തോമസ് പുതുശ്ശേരി, ഫാ.അനിൽ ഫിലിപ്പ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
മത സമയന്വയമാണ് വേണ്ടത് എന്ന് സി . എച്ച്. മുസ്തഫ മൗലവി പ്രസ്താവിച്ചു. മത സമയന്വയമാണ് വേണ്ടത്, മത സമന്വയത്തിൻ്റെ കാലമാണിത്, മത സമന്വയമാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്, ‘എല്ലാ മതങ്ങളെയും അംഗീകരിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്ന, സമന്വയ ദർശനമാണ് ഇക്കാലത്ത് വേണ്ടതെന്നും അദ്ധേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെൻ്ററിൽ ദീപാവലി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ വിവിധ മത – സാമൂദായിക വിഭാഗങ്ങളെ പ്രതീനിധീകരിച്ചു പ്രമുഖർ പങ്കെടുത്തു.