47
ഫിഷറീസ് – മൽസ്യ സംസ്ക്കരണം മേഖലകളിൽ പുതു സംരഭകർക്കായി കൊച്ചി പനങ്ങാടിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) സൗജന്യ ഓൺലൈൻ പരിശീലന പരിപാടി 10 മുതൽ ഡിസംബർ 13 വരെ നടത്തുന്നു. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഓൺലൈനായി പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയാണ് പരിശീലനം. സയൻസ് വിഷയങ്ങളിൽ ബിരുദമോ മറ്റ് ഏതെങ്കിലും സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമയോ ഉള്ള യുവതി – യുവാക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9747423380 എന്ന നമ്പറിലോ dsttedp.kufos@gmail എന്ന ഇമെയിലിലോ ബന്ധപ്പെടാം.