‘അനുവചനീയമായ പ്രകൃതി ഭംഗി ഒരു വശത്ത്, അതേ പ്രകൃതിയുടെ രൗദ്ര താണ്ഡവം മറുവശത്ത്. ഇതിനിടയിൽ മനുഷ്യൻ എന്ന നിസ്സഹായ ജീവിയും. കഴിഞ്ഞ ഒരു വാരമായി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ചു വന്ന പെർസെപ്ഷൻസ് ശിൽപ – ചിത്ര പ്രദർശനത്തിന്റെ രത്ന ചുരുക്കമാണ് മുകളിൽ വിവരിച്ചത്. കോട്ടയം. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഒരു കൂട്ടം കലാകാരന്മാരാണ് ഈ സൃഷ്ട്ടി നിർവണത്തിനു പിന്നിൽ. കോട്ടയം കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് ഷൂൾ ഓഫ് ആർട്സിൽ നിന്ന് കലാപഠനം പൂർത്തിയാക്കിയ 13 പേരാണ് ഈ സംഘത്തിലുള്ളത്. വ്യത്യസ്ത ആശയങ്ങളും അവതരണ രീതികളും പുതുമ നിറഞ്ഞ സമീപനങ്ങളും കൊണ്ടെല്ലാം ഏറെ ശ്രദ്ധേയമായ പ്രദർശനമാണ് ഇന്ന് സമാപിച്ചത്.
ഡോ സുരേഷ് മാധവൻ, ഡോ കിരൺ ബാബു, ഡോ ഷാജി അങ്കൻ, പത്മ രാമചന്ദ്രൻ, പി ജെ ശൈലജ, വി എസ് അഞ്ജു, ശുഭ എസ് നാഥ്, ജിജിമോൾ കെ തോമസ്, ലീന ജോഷി വാസ്, മിഥുൻ കൃഷ്ണൻ, സുനു തോമസ്, ജയലക്ഷ്മി സുനിൽ, കെ എസ് ആനന്ദ പദ്മനാഭൻ എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.