ലോക്ക് ഡൌൺ മൂലം 53 ദിവസം തുടർച്ചയായി അടച്ചിട്ടിരുന്ന കൊച്ചി മെട്രോ ഇന്ന് സർവീസ് പുനരാരംഭിച്ചു സമയക്രമത്തിൽ വലിയ മാറ്റമില്ല രാവിലെ 8 മുതൽ; രാത്രി 8 വരെയാണ് സർവീസ്. ലോക്ക് ഡൌൺ സർവീസുകൾ ഇളവുകൾ വന്ന സാഹചര്യത്തിൽ ബസുകൾക്കും മറ്റും യാത്ര അനുമതി ലഭിച്ചതോടെയാണ് നഗരത്തിലെ പ്രധാന ഗതാഗത സംവിധാനാമായ മെട്രോക്കും സർവീസ് തുടങ്ങാൻ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാ കൃത്യമായി പാലിച്ചു കൊണ്ടാണ് യാത്രക്കാരെ സ്റ്റേഷനുളിൽ അനുവദിക്കുന്നത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധനയും ഒന്നിടവിട്ടുള്ള സീറ്റുകളും സാമൂഹിക അകലം പാലിച്ചുള്ള യാത്രയും എല്ലാം നിർബന്ധം. കൃത്യമായ ഇടവേളകളിൽ എല്ലാ സ്റ്റേഷനുകളും ട്രെയിനുകളും സീറ്റുകളും എല്ലാം അണുവിമുക്തമാക്കുന്നു ഓരോ ട്രിപ്പിനും അവസാനം ട്രെയിനുകൾ ശുചീകരിക്കും.
യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. മസ്ക ധരിക്കാത്തവർക്ക് പ്രവേശനം ഇല്ല. സാനിറ്റീസിർ ഉപയോഗവും ഒന്നിട സീറ്റുകളിലെ ഇരിപ്പിടങ്ങളും എല്ലാം നിരീക്ഷണ വിധേയമാക്കും.