ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കുമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. കലൂരിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആവുകയെന്ന് മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. ഇതിൽ ഏറെ വ്യത്യസ്തമായത് കലൂരിലെ ആസ്ഥാന മന്ദിരത്തിന് പരിസരത്തുള്ള റെസിഡന്റ്സ് അസോസിയേഷനിൽ ഉള്ളവർക്കും വാക്സിനേഷൻ നൽകുന്നു എന്നതാണ്.
‘അമ്മ ഭാരവാഹി അംഗങ്ങളും ക്യാമ്പിന്റെ ഭാഗമായി.
അമൃത ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, മഞ്ജു വാര്യർ, ഹൈബി ഈഡൻ എം.പി.
കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, പി ടി തോമസ് എം. എൽ. എ, സിനിമാ താരങ്ങളായ രചന നാരായണൻകുട്ടി , ബാബുരാജ്, ടിനി ടോം, അമൃത ഹോസ്പിറ്റൽ പ്രതിനിധി ഡോ. ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.