106
ഗാന്ധി സ്മൃതി കവിത രചിച്ച് പ്രശസ്ത കഥാകാരൻ എ കെ പുതുശ്ശേരി
ഗാന്ധി ജയന്തി ദിനത്തിൽ ഒരു കവിത രചിച്ചുകൊണ്ടു ഗാന്ധി സ്മരണ പുതുക്കുകയാണ് പ്രശസ്ത ഗാന്ധിയനും കഥാകൃത്തുമായ ശ്രീ എ കെ പുതുശ്ശേരി. ഗാന്ധിജി പകർന്നു നലകിയ ആശയങ്ങൾക്കും സമരമാർഗങ്ങൾക്കും ഈകോവിഡ് കാലത്തും ഏറെ പ്രസക്തിയുണ്ട് എന്ന വസ്തുത അദ്ദേഹം ഈ കവിതസൃഷ്ടിയിലൂടെ നമ്മെ ഓർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കവിത ചുവടെ കൊടുത്തിരിക്കുന്നു.
അപ്പൂപ്പൻ
മുണ്ടൻവടിയാൽ ലണ്ടൻകാരിൻ തണ്ടു തകർത്തോരപ്പൂപ്പൻ
പീരങ്കിയില്ലാ തോക്കില്ലാ സത്യഗ്രഹം ആയുധമാക്കി.
ജാക്ക്പതാക കീറിയെറിഞ്ഞു ത്രിക്കൊടി ഭാരതനാട്ടിലുയർത്തി
അഹിംസ മാർഗം തുടരും നാടെന്ന് അഭിമാനിച്ച ഭാരതമിന്ന്
ഹിംസ പെരുകി പീഡനനാടെന്നാധി പരത്തി വിലസുന്നു.
പൊറുക്കുക, ക്ഷമിക്കുക, മഹാത്മാവേ
ചെറുക്കാൻ ശക്തി പകരേണം!
by
ശ്രീ എ കെ പുതുശ്ശേരി
9387282565